റിയാസ് മൗലവി വധക്കേസില്‍ വിധി ഈ മാസം 29 ന്
2017 മാര്‍ച്ച് 20 നാണ് റിയാസ് മൗലവിയെ ആര്‍.എസ്.എസ് പ്രവർത്തകരായ മൂന്നു പ്രതികൾ ചേർന്ന് കൊലപ്പെടുത്തിയത്
കാസർകോട്: പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) ആർ.എസ്.എസ് പ്രവർത്തകർ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിധി 29 ന്. കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായതോടെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജാണ് വിധിയുടെ തീയതി പ്രഖ്യാപിച്ചത്. 2017 മാർച്ച് 21ന് പുലർച്ചെയാണ് റിയാസ് മൗലവിയെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അജേഷ് എന്ന അപ്പു (29), നിധിൻ കുമാർ (28), അഖിലേഷ് എന്ന അഖിൽ (34) എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾക്ക് ഇത് വരെ ജാമ്യം ലഭിച്ചിട്ടില്ല.പ്രതികൾ നിരവധി തവണ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അവ എല്ലാം കോടതി തള്ളികളഞ്ഞിരുന്നു. നേരത്തെ കേസിൽ വാദം പൂർത്തിയായിരുന്നു. കേസ് പരിഗണിച്ച ജഡ്‌ജ് സ്ഥലം മാറ്റം ലഭിച്ച് പോയതിനാൽ പുതുതായി എത്തിയ ജഡ്‌ജ് കേസ് വീണ്ടും ആദ്യം മുതൽ പരിശോധിച്ച ശേഷമാണ് ഇപ്പോൾ വിധി തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത് കാരണം വിധി പ്രഖ്യാപനത്തിന് കാലതാമസമുണ്ടായി. കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് പ്രത്യേക കേസന്വേഷണം നടത്തിയത്. നേരത്തെ ഉണ്ടായ പല വർഗീയ കൊലപാതക കേസുകളിലും തെളിവുകളുടെ അഭാവത്തിലും സംശയത്തിന്റെ ആനുകൂല്യം നൽകിയും പ്രതികളെ വെറുതെ വിട്ടിരുന്നു.ഇത് കാരണം റിയാസ് മൗലവി കേസിന്റെ വിധി പ്രസ്‌താവം ജനങ്ങൾ ആകാംശയോടെ ഉറ്റുനോക്കുകയാണ്. പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാൻ സാധിക്കുമെന്ന ആത്മ വിശ്വാസത്തിലാണ്
Adjust Story Font
16