Quantcast

'കെ.എസ്.ഇ.ബി ജീവനക്കാരനെന്ന വ്യാജേന പ്രദേശത്ത് കറങ്ങി നടന്നു'; പാനൂർ കൊലക്കേസ് പ്രതിയെ കണ്ടിരുന്നതായി സമീപവാസി

പ്രതി വൈദ്യുതി ലൈൻ നോക്കി നടന്നതിനാൽ സംശയം തോന്നിയില്ലെന്നും സമീപവാസി

MediaOne Logo

Web Desk

  • Updated:

    2022-10-23 04:33:54.0

Published:

23 Oct 2022 1:39 AM GMT

കെ.എസ്.ഇ.ബി ജീവനക്കാരനെന്ന വ്യാജേന പ്രദേശത്ത് കറങ്ങി നടന്നു; പാനൂർ കൊലക്കേസ് പ്രതിയെ കണ്ടിരുന്നതായി സമീപവാസി
X

കണ്ണൂർ: പാനൂരിൽ വിഷ്ണുപ്രിയയെ കൊല്ലാനെത്തിയ പ്രതി ശ്യാംജിത്തിനെ കണ്ടിരുന്നതായി സമീപവാസിയായ മുകുന്ദൻ. കെ.എസ്.ഇ.ബി ജീവനക്കാരനെന്ന വ്യാജേന പ്രതി പ്രദേശത്ത് കറങ്ങി നടക്കുകയായിരുന്നു. ഇയാൾ വൈദ്യുതി ലൈൻ നോക്കി നടന്നതിനാൽ സംശയം തോന്നിയില്ലെന്നും മുകുന്ദൻ മീഡിയവണ്ണിനോട് പറഞ്ഞു. പ്രണയത്തിൽ നിന്ന് വിഷ്ണുപ്രിയ പിന്മാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

പ്രതിയുടെ കൈവശം ബാഗുണ്ടായിരുന്നു. പ്രതിയെ രണ്ടോ മൂന്നോ ആളുകൾ കണ്ടിട്ടുണ്ട്. ഇയാൾ ഷർട്ടും പാന്റും ധരിച്ചാണ് എത്തിയതെന്നും, എന്നാൽ പ്രതിയുടെ മുഖം കാണാനായില്ലെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം. കേസിൽ അറസ്റ്റിലായ പ്രതി ശ്യാംജിത്തിനെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. കൊലപാതകം പ്രതി ശ്യാംജിത്ത് ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതി ആയുധം വാങ്ങിയ കടയും കൃത്യനിർവഹിച്ചതിനുശേഷം ആയുധങ്ങളും വസ്ത്രവും ഉപേക്ഷിച്ച കുളവും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കൊലപാതകത്തിനായി എത്തിയ പ്രതി പരിസരം നിരീക്ഷിച്ച് നടക്കുന്നത് സമീപവാസിയായ മുകുന്ദൻ കണ്ടിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിഷ്ണു പ്രിയ കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായും വിവരമുണ്ട്. കൊലപാതകത്തിനായി എത്തിയ പ്രതിയെ വീഡിയോ കോളിലൂടെ തൽസമയം കണ്ട വിഷ്ണുപ്രിയുടെ സുഹൃത്ത് കേസിൽ പ്രധാന സാക്ഷിയാകും. ഇന്ന് വൈകിട്ടോടെ പ്രതിയെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം.


TAGS :

Next Story