കൊല്ലം- വിശാഖപട്ടണം എക്സ്പ്രസിൽ മലയാളി ദമ്പതികളെ ബോധം കെടുത്തി കവർച്ച
ബെർത്തിന് അരികിൽ വെച്ച ഫ്ലാസ്കിലെ വെള്ളത്തിൽ മോഷ്ടാക്കള്‍ മയക്കുമരുന്ന് കലർത്തിയതായി സംശയം
കോഴിക്കോട്: കൊല്ലം-വിശാഖപട്ടണം എക്സ്പ്രസിൽ ദമ്പതികളെ ബോധം കെടുത്തി കവർച്ച നടത്തി. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി.ഡി രാജു, മറിയാമ്മ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും ബാഗും ഉൾപ്പെടെ മോഷ്ടാക്കൾ എല്ലാം കവർന്നു. ബെർത്തിന് അരികിൽ ഇവർ വെച്ച ഫ്ലാസ്കിലെ വെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയതായാണ് സംശയം. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. തുടർന്ന് റെയിൽവേ പൊലീസിൽ പരാതി നൽകി. തമിഴ്നാട് ഹൊസൂറിൽ സ്ഥിരതാമസമാക്കിയ ഇവർ നാട്ടിൽ വന്ന് മടങ്ങി പോകുന്നതിനിടെയായിരുന്നു സംഭവം.
Next Story
Adjust Story Font
16