രമേഷ് പിഷാരടിക്ക് പിന്തുണയുമായി ഹൈബി ഈഡനും റോജി എം. ജോണും
ചിലർ അങ്ങനെയാണ്.... അധികാരത്തിനും ഭീഷണിക്കും മുന്നിൽ സ്വന്തം കാഴ്ചപ്പാടുകളെ പണയം വയ്ക്കില്ല.

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണച്ചതിന്‍റെ പേരിൽ എൽഡിഎഫ് പ്രവർത്തകരിൽ നിന്ന് സൈബർ ആക്രമണം നേരിടുന്ന സിനിമാ താരം രമേഷ് പിഷാരടിക്ക് പിന്തുണയുമായിഹൈബി ഈഡനും റോജി എം. ജോണും. ഇരുവരും ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രമേഷ് പിഷാരടിക്ക് പിന്തുണ അറിയിച്ചത്. നേരത്തെ ഷാഫി പറമ്പിൽ എംഎൽഎയും പിഷാരടിക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.
ചിലർ അങ്ങനെയാണ്.... അധികാരത്തിനും ഭീഷണിക്കും മുന്നിൽ സ്വന്തം കാഴ്ചപ്പാടുകളെ പണയം വയ്ക്കില്ല.സധൈര്യം നിലപാടെടുത്ത് ഐക്യ ജനാധിപത്യ മുന്നണിക്കൊപ്പം നിന്നവൻ.. രമേശ് പിഷാരടി കൂടെ നിന്നവനെ ചേർത്ത് നിർത്തും.. ഇനിയും ഇനിയും.- എന്നായിരുന്നു ഹൈബി ഈഡന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
നന്ദി പിഷാരടി...നട്ടെല്ലുള്ള അങ്ങയുടെ നിലപാടിന്...എന്ന രണ്ടുവരിയാണ് റോജി എം. ജോൺ കുറിച്ചത്.
Next Story
Adjust Story Font
16