പ്രതി പൂവൻകോഴി ; കോഴിക്കൂട് മാറ്റാൻ ഉത്തരവിട്ട് അടൂര്‍ ആര്‍ഡിഒ
പുലർച്ചെ കോഴി കൂവുന്നത് തനിക്ക് ബുദ്ധിമുട്ടാണെന്ന് വയോധികൻ പരാതിപ്പെട്ടിരുന്നു

പത്തനംതിട്ട: അയൽവാസിയുടെ പൂവൻകോഴി കൂവുന്നത് തന്‍റെ സ്വൈര്യജീവിതത്തിന് തടസമെന്ന് പരാതിയുമായി വയോധികൻ. പള്ളിക്കൽ ആലുംമൂട് സ്വദേശിയായ വയോധികന്‍റെ പരാതിയിൽ അടൂര്‍ ആര്‍ഡിഒ നടപടിയെടുത്തു. വീടിനു മുകളിലെ കോഴിക്കൂട് മാറ്റണമെന്ന് ഉത്തരവിട്ടു.
പുലർച്ചെ കോഴി കൂവുന്നത് തനിക്ക് ബുദ്ധിമുട്ടാണെന്ന് വയോധികൻ പരാതിപ്പെട്ടിരുന്നു. അയൽവാസി കോഴിക്കൂട് മാറ്റി സ്ഥാപിക്കാത്തതിനെ തുടർന്നായിരുന്നു പരാതി നൽകിയത് 14 ദിവസത്തിനുള്ളിൽ കോഴിക്കൂട് മാറ്റണമെന്നാണ് നിര്‍ദേശം. ഉത്തരവിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
Updating...
Next Story
Adjust Story Font
16