Quantcast

ക്ലിഫ് ഹൗസിൽ വീണ്ടും സുരക്ഷ കൂട്ടുന്നു; സിസിടിവി കാമറകൾ സ്ഥാപിക്കാൻ 4.32 ലക്ഷം അനുവദിച്ചു

കാമറകൾ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-09-14 05:05:37.0

Published:

14 Sep 2024 2:32 AM GMT

Finance Department sanctions Rs 4.32 lakh for installing more CCTV cameras at Cliff House, the official residence of the Chief Minister
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വീണ്ടും സുരക്ഷ വർധിപ്പിക്കുന്നു. വസതിയിലും പരിസരത്തും കൂടുതൽ സിസിടിവി കാമറകൾ സ്ഥാപിക്കാൻ തീരുമാനം. ഇതിനായി പൊതുമരാമത്ത് വകുപ്പ് ടെണ്ടർ ക്ഷണിച്ചു. 4.32 ലക്ഷം രൂപ ധനവകുപ്പ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

ക്ലിഫ് ഹൗസ് പരിസരത്തിനു പുറമെ ഇങ്ങോട്ടുള്ള രണ്ടു റോഡുകളിലും കാമറകൾ സ്ഥാപിക്കും. സെപ്റ്റംബർ 20നകം ടെൻഡർ നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അടുത്തിടെയാണ് ലക്ഷങ്ങൾ ചെലവിട്ട് ക്ലിഫ് ഹൗസിലെ സിസിസിടിവി കാമറകൾ നവീകരിച്ചത്. വസതിയിൽ പൊലീസ് സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.

Summary: Finance Department sanctions Rs 4.32 lakh for installing more CCTV cameras at Cliff House, the official residence of the Kerala CM

TAGS :

Next Story