Quantcast

ആർഎസ്‍പി നേതാവ് ടി.ജെ ചന്ദ്രചൂഡൻ അന്തരിച്ചു

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ കുറെനാളുകളായി സജീവരാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-10-31 05:10:21.0

Published:

31 Oct 2022 5:02 AM GMT

ആർഎസ്‍പി നേതാവ് ടി.ജെ ചന്ദ്രചൂഡൻ അന്തരിച്ചു
X

തിരുവനന്തപുരം: മുതിർന്ന ആർഎസ്‍പി നേതാവ് ടിജെ ചന്ദ്രചൂഢൻ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ആർഎസ്പി സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ കുറെനാളുകളായി സജീവരാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

1940 ഏപ്രിൽ 20 ന് തിരുവനന്തപുരം ജില്ലയിലാണ് ചന്ദ്രചൂഡൻ ജനിച്ചത്. ആർഎസ്‍പി വിദ്യാർഥി സംഘടനയിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. കെ. ബാലകൃഷ്ണന്റെ കൗമുദിയിൽ കുറച്ചു കാലം പ്രവർത്തിച്ചിട്ടുണ്ട്. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിൽ അധ്യാപകനായിരുന്നു.

1975 ൽ ആർഎസ്പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ ചന്ദ്രചൂഡൻ 99 ൽ സംസ്ഥാന സെക്രട്ടറിയായി. 2008 ലാണ് ദേശീയ ജനറൽ സെക്രട്ടറിയായത്. 2018 വരെ ആ ചുമതലയിൽ തുടർന്നു. നിലവിൽ ആർഎസ്പി സംസ്ഥാന സമിതിയിൽ സ്ഥിരം ക്ഷണിതാവായിരുന്നു. 1999 ൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.. 2008 ലാണ് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായത്. 2018 വരെ പദവിയിൽ തുടർന്നു.


TAGS :

Next Story