Quantcast

'എം.എം മണിയെപ്പോലുള്ളവർ നേതാവായിരിക്കുന്ന പാർട്ടിയിൽ തുടരാനാവില്ല': സിപിഎമ്മിൽ നിന്ന് പുറത്തേക്കെന്ന സൂചന നൽകി എസ് രാജേന്ദ്രൻ

എംഎം മണിയുടെ സമനില തെറ്റിയിരിക്കുന്നുവെന്നും എസ് രാജേന്ദ്രൻ

MediaOne Logo

Web Desk

  • Updated:

    2022-10-18 10:54:08.0

Published:

18 Oct 2022 10:48 AM GMT

എം.എം മണിയെപ്പോലുള്ളവർ നേതാവായിരിക്കുന്ന പാർട്ടിയിൽ തുടരാനാവില്ല: സിപിഎമ്മിൽ നിന്ന് പുറത്തേക്കെന്ന സൂചന നൽകി എസ് രാജേന്ദ്രൻ
X

ഇടുക്കി: എംഎം മണിയെപ്പോലുള്ളവർനേതാവായിരിക്കുന്ന പാർട്ടിയിൽ തുടരാനാവില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. പ്രായാധിക്യം കൊണ്ട് എംഎം മണിയുടെ സമനില തെറ്റിയിരിക്കുന്നുവെന്നും അച്ചടക്ക നടപടിക്ക് വിധേയനായിട്ടും തന്നെ പിന്തുടർന്ന് ആക്രമിക്കുകയാണെന്നും എസ് രാജേന്ദ്രൻ ആരോപിച്ചു.

എംഎം മണിയെപ്പോലുള്ളവർ നേതൃനിരയിലുള്ള പാർട്ടിയിൽ തുടരുക പ്രയാസമാണ്. അച്ചടക്ക നടപടിക്ക് വിധേയമായിട്ടും തന്നെ പിന്തുടർന്ന് ആക്രമിക്കുന്ന സമീപനമാണ് എംഎം മണിക്ക്. ഇതിന് പിന്നിൽ മറ്റു പല ഉദ്ദേശങ്ങളുമുണ്ട്. പ്രായാധിക്യം മൂലം എംഎം മണിയുടെ സമനില തെറ്റിയിരിക്കുകയാണ്. സംഘടനാ ചട്ടമനുസരിച്ച് ഇപ്പോൾ മണി നേതാവല്ല. സ്വന്തം താല്പര്യം സംരക്ഷിക്കാനും യൂണിനുകളുടെ സാമ്പത്തിക സ്ഥിതി നോട്ടമിട്ടുമാണ് എംഎം മണിയുടെ ഓരോ പ്രസ്താവനകളും. തന്നെ എങ്ങനെയെങ്കിലും പൊതുപ്രവർത്തന രംഗത്ത് നിന്നും ഇല്ലായ്മ ചെയ്യണം താൻ സ്വയം പാർട്ടിയിൽ നിന്നൊഴിയുന്ന അവസ്ഥ ഉണ്ടാവണം എന്നാണ് പാർട്ടിയുടെ നേതൃനിരയിലുള്ളവർ എന്ന് സ്വയം അവകാശപ്പെടുന്ന ചിലരുടെ ഉദ്ദേശം. അതാണ് തനിക്കെതിരെ ഇപ്പോൾ നടക്കുന്ന വ്യക്തിഹത്യയ്ക്ക് പിന്നിൽ. ഇത്തരം അവഹേളനങ്ങൾക്കെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനം. ജാതിപ്പേര് വിളിച്ചുള്ള അധിക്ഷേപമൊക്കെ ഇപ്പോഴും തുടരുകയാണ്". എസ്.രാജേന്ദ്രൻ പറഞ്ഞു.

ഉണ്ട ചോറിന് നന്ദി ഇല്ല,രാജേന്ദ്രനെ വെറുതെ വിടരുത് തുടങ്ങി കടുത്ത ഭാഷയിലാണ് മൂന്നാറിൽ നടന്ന എസ്‌റ്റേറ്റ് എംബ്ലോയീസ് യൂണിയന്റെ 54ാമത് വാർഷിക യോഗത്തിൽ എംഎം മണി രാജേന്ദ്രനെതിര ആഞ്ഞടിച്ചത് . ഇതോടെ ഇരുവരും തമ്മിൽ ഇതുവരെയുണ്ടായിരുന്ന വാഗ്വാദങ്ങൾ ശക്തമായി.

TAGS :

Next Story