Quantcast

മിൽമയിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന് ഉറപ്പ്; സമരം പിൻവലിച്ചു

ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്ന് യൂണിയനുകൾ മുന്നറിയിപ്പ് നൽകി.

MediaOne Logo

Web Desk

  • Published:

    24 Jun 2024 9:44 AM GMT

milma protest
X

തിരുവനന്തപുരം: മിൽമയിൽ ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയൻ ഇന്ന് നടത്താനിരുന്ന സമരം പിൻവലിച്ചു. ശമ്പള പരിഷ്ക്കരണം ഈ മാസം 15നകം നടപ്പാക്കുമെന്ന് അഡീഷണൽ ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് ലഭിച്ചതോടെയാണ് നടപടി. ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്ന് യൂണിയനുകൾ മുന്നറിയിപ്പ് നൽകി.

TAGS :

Next Story