പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സാമുദായിക വിഭജനമുണ്ടാക്കിയെന്ന് 'സുപ്രഭാതം'മുഖപ്രസംഗം
എന്തു കൊണ്ട് മൂന്നാം സ്ഥാനത്ത് നിന്ന് കരകയറാൻ കഴിഞ്ഞില്ലെന്നത് സിപിഎം പുനഃപരിശോധിക്കണമെന്നും സുപ്രഭാതം
കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎം സാമുദായിക വിഭജനമുണ്ടാക്കിയെന്ന് സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ വിമര്‍ശനം.
സമുദായിക വിഭാഗീയതയുണ്ടാക്കുന്ന പ്രചാരണം മതേതര കേരളത്തിൻ്റെ മനസാക്ഷിയിൽ ആഴത്തിലുള്ള മുറിവുണ്ടാക്കിയെന്ന് സുപ്രഭാതത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.
അർഹിക്കുന്ന അവജ്ഞയോടെ ഈ പ്രചാരണത്തെ ജനാധിപത്യ കേരളം തള്ളിക്കളഞ്ഞു. എന്തു കൊണ്ട് മൂന്നാം സ്ഥാനത്ത് നിന്ന് കരകയറാൻ കഴിഞ്ഞില്ലെന്നത് സിപിഎം പുനഃപരിശോധിക്കണമെന്നും 'തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠങ്ങള്‍' എന്ന തലക്കെട്ടലെഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നു
'സ്വതന്ത്ര സ്ഥാനാർഥിയെ പരീക്ഷിച്ചിട്ടും എന്തുകൊണ്ട് മൂന്നാം സ്ഥാനത്തുനിന്ന് കരകയറാൻ കഴിഞ്ഞില്ല എന്നത് സിപിഎം പരിശോധിക്കേണ്ടിയിരിക്കുന്നു. സാമുദായിക വിഭാഗീതയ ഉൾപ്പെടെ ഒട്ടേറെ വിലകുറഞ്ഞ പ്രചാരണങ്ങൾ എൽഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി നടക്കുകയുണ്ടായി. ഇത് മതേതര കേരളത്തിന്റെ മനസാക്ഷിയിൽ ഏൽപ്പിച്ച മുറിവ് ആഴമുള്ളത് തന്നെയായിരുന്നു. അർഹിക്കുന്ന അവജ്ഞയോടെ ഈ പ്രചാരണത്തെ ജനാധിപത്യ കേരളം തള്ളിക്കളഞ്ഞുവെന്ന വ്യക്തമായ സൂചനകൂടിയാണ് പാലക്കാട്ടെ ഫലം'- ഇങ്ങനെയായിരുന്നു മുഖപ്രസംഗത്തിലെ വരികള്‍.
Watch Video Report
Adjust Story Font
16