Quantcast

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനം ഇന്ന്

ബംഗളൂരുവിലെ പാലസ് മൈതാനത്താണ് മഹാ സമ്മേളനം സംഘടിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    28 Jan 2024 9:38 AM IST

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനം ഇന്ന്
X

ബംഗളൂരു: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനം ഇന്ന് നടക്കും . ബംഗളൂരുവിലെ പാലസ് മൈതാനത്താണ് മഹാ സമ്മേളനം സംഘടിപ്പിക്കുന്നത്. കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യ മന്ത്രി ഡി.കെ ശിവകുമാർ ഉൾപ്പെടെ നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.

സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ കർണ്ണാടക സർക്കാറിൻ്റെ അതിഥിയാണ്. ജിഫ്രി തങ്ങൾക്കും മുശവറ അംഗങ്ങൾക്കും ബംഗളുരു വിമാനത്താവളത്തിൽ സ്വീകരണം നൽകും. ചരിത്രത്തിൽ ആദ്യമായി കേരളത്തിന് പുറത്ത് സമസ്തയുടെ സമ്പൂർണ്ണ മുശവറ യോഗം ചേരും.


TAGS :

Next Story