Quantcast

'സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുത്': വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടത് പുനപരിശോധിക്കണമെന്ന് സമസ്ത

വഖഫ് ബോർഡിന്റെയും ദേവസ്വം ബോർഡിന്റെയും നിയമനത്തിന് സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുത്. നിയമനത്തില്‍ സാമുദായിക പ്രാതിനിധ്യം നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ടെന്നും സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ മീഡിയവണിനോട് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    13 Nov 2021 5:48 AM GMT

സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുത്: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടത് പുനപരിശോധിക്കണമെന്ന് സമസ്ത
X

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക്‌ വിട്ടത് പുനപരിശോധിക്കണമെന്ന് സമസ്ത. വഖഫ് ബോർഡിന്റെയും ദേവസ്വം ബോർഡിന്റെയും നിയമനത്തിന് സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുത്. നിയമനത്തില്‍ സാമുദായിക പ്രാതിനിധ്യം നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ടെന്നും സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ മീഡിയവണിനോട് പറഞ്ഞു.

വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്.സിക്ക് വിടാൻ കഴിഞ്ഞയാഴ്ചയാണ് സർക്കാർ തീരുമാനിച്ചത്. ഇത് പുനപരിശോധിക്കണമെന്നാണ് മുസ്തഫ മുണ്ടുപാറ ആവശ്യപ്പെടുന്നത്. ദേവസ്വംബോർഡ് പോലെ വിശ്വാസികളെ മാത്രം റിക്രൂട്ട് ചെയ്യുന്ന മേഖലയാണ് വഖഫ്‌ബോർഡും. അത് പോലെ പ്രത്യേക റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിച്ചുകൊണ്ട് വഖഫ്‌ബോർഡിനെയും പരിഗണിക്കണമെന്നാണ് മുസ്തഫ പറയുന്നത്.

നിയമനത്തില്‍ സാമുദായിക പ്രാതിനിധ്യം നഷ്ട്പെടുമോ എന്ന് ആശങ്കയുണ്ട്. 80:20 സ്കോളർഷിപ്പില്‍ സംഭവിച്ചതുപോലെ വഖഫ് ബോർഡ് നിയമനവും ആകുമോ എന്നാണ് പേടി. വിശ്വാസികളല്ലാത്തവർ വഖഫ് ബോർഡില്‍ എത്തുമോ എന്ന ആശങ്കയുണ്ടെന്നും സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ പറഞ്ഞു.

സംസ്ഥാനത്തെ വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടുകൊണ്ടുള്ള ബില്ല് നിയമസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. മുസ്ലിങ്ങള്‍ക്ക് മാത്രമായിരിക്കും നിയമനമെന്നും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നുമാണ് മന്ത്രി വി അബ്ദുള്‍ റഹ്മാന്‍ അറിയിച്ചത്. നിയമനം പിഎസ് സിക്ക് വിടാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഓർഡിനൻസ് പുറത്തിറക്കിയിരുന്നു. ഈ ഓർഡിനൻസിന് പകരമുള്ള ബില്ലാണ് സഭ പാസാക്കിയത്.

TAGS :

Next Story