Quantcast

സന്ദീപ് വധക്കേസ്: പ്രതികളുടെ മുൻകാല ബന്ധങ്ങളും അന്വേഷിക്കും

MediaOne Logo

Web Desk

  • Published:

    6 Dec 2021 1:09 AM GMT

സന്ദീപ് വധക്കേസ്: പ്രതികളുടെ മുൻകാല ബന്ധങ്ങളും അന്വേഷിക്കും
X

തിരുവല്ല സന്ദീപ് കൊലക്കേസ് പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും . തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. അതേസമയം റിമാൻഡിലായ പ്രതികളുടെ മുൻകാല ബന്ധങ്ങളും പ്രവർത്തനങ്ങളും വിശദമായി പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു

സന്ദീപ് കൊലക്കേസ് ആസൂത്രിമാണന്ന് സിപിഎം - ബിജെപി നേതൃത്വങ്ങൾ ഒരു പോലെ പറയുന്നതിനിടെയാണ് വിശദമായ അന്വേഷണം പുരോഗമിക്കുന്നത്. തിരുവല്ല DySp ടി രാജപ്പന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചാണ് നിലവിലെ അന്വേഷണം . പ്രതികളുടെ പൂർവകാല ബന്ധങ്ങളും ക്രിമിനൽ പ്രവര്ത്തനങ്ങളും ഒരു സംഘം അന്വേഷിക്കുമ്പോൾ കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റുള്ളവരെ കേന്ദ്രീകരിച്ചാണ് മറ്റൊരു സംഘത്തിന്റെ അന്വേഷണം. കഴിഞ്ഞ ഒരു വർഷ കാലയളവിലെ പ്രതികളുടെ ഫോൺ കോളുകൾ സംബന്ധിച്ചും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കാനും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും കണ്ടെത്താനുമാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുള്ള അഞ്ച് പേരെ ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനിയുടെ നേതൃത്വത്തില് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തിന് പദ്ധതിയുണ്ട്.

Summary : Sandeep murder case: Defendants' past connections will also be probed

TAGS :

Next Story