ഗൂഢാലോചന നടത്തിയത് പി.സി ജോർജ്, സ്വപ്ന, സരിത്ത്, ക്രൈം നന്ദകുമാർ എന്നിവർ ചേർന്ന്: സരിത എസ്. നായര്‍
ഗൂഢാലോചനക്കേസില്‍ സരിത എസ് നായരുടെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ഗൂഢാലോചന നടന്നത് ക്രൈം നന്ദകുമാറിന്‍റെ ഓഫീസിൽ വെച്ചെന്ന് സരിത എസ് നായർ. പി സി ജോർജ്, സ്വപ്ന സുരേഷ്, സരിത്ത്, ക്രൈം നന്ദകുമാർ എന്നിവർ ചേർന്നാണ് ഗൂഢാലോചന നടത്തിയത്. പി സി ജോർജിന് പിന്നിൽ തിമിംഗലങ്ങളുണ്ട്. തന്നെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴച്ചതെന്ന് അറിയില്ലെന്നും സരിത പറഞ്ഞു.
ഗൂഢാലോചനക്കേസില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ എത്തി സരിത മൊഴി നൽകി. കേസിലെ സാക്ഷിയാണ് സരിത. ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസിന്‍റെ വ്യാപ്തി വളരെ വലുതാണെന്നും സ്വർണകടത്തിന് പിന്നിൽ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന സംഘമാണെന്നും സരിത പറഞ്ഞു. സ്വർണം എവിടെ നിന്നു വന്നു എന്നതിനെ പറ്റി അറിയില്ല. തന്നെ ഇതിലേക്ക് വലിച്ചിഴച്ച ശേഷമാണ് താൻ ഇതിന് പിന്നാലെ പോയതെന്നും സ്വപ്ന സംസാരിക്കുന്നത് നിലനിൽപ്പിന് വേണ്ടിയാണെന്നും സരിത പറഞ്ഞു.
Adjust Story Font
16