Quantcast

സമുദായങ്ങളെ തമ്മില്‍ തല്ലിച്ച് മുതലെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം-സത്താര്‍ പന്തല്ലൂര്‍

പാലാ ബിഷപ്പ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ അദ്ദേഹം ഹാജരാക്കണം. കത്തോലിക്കാ സഭയല്ലാത്ത എല്ലാ സഭാ അധ്യക്ഷന്‍മാരും ആരോപണം തള്ളിക്കളഞ്ഞിട്ടുണ്ട്. സംഘപരിവാറിന്റെ പ്രീതി നേടാന്‍ ബഹുമാന്യരായ ആളുകള്‍ മുന്നോട്ടുവരുന്നത് ഖേദകരമാണെന്നും എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ജാഗ്രതാസംഗമത്തില്‍ അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    16 Sep 2021 12:21 PM GMT

സമുദായങ്ങളെ തമ്മില്‍ തല്ലിച്ച് മുതലെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം-സത്താര്‍ പന്തല്ലൂര്‍
X

രണ്ട് സമുദായങ്ങളെ തമ്മില്‍ തല്ലിച്ച് അതില്‍ നിന്ന് മുതലെടുക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ അതിനെ വെറുതെ അപലപിച്ച് മാറിനില്‍ക്കുന്നതിന് പകരം രമ്യമായി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ആവശ്യപ്പെട്ടു. പാലാ ബിഷപ്പ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ അദ്ദേഹം ഹാജരാക്കണം. കത്തോലിക്കാ സഭയല്ലാത്ത എല്ലാ സഭാ അധ്യക്ഷന്‍മാരും ആരോപണം തള്ളിക്കളഞ്ഞിട്ടുണ്ട്. സംഘപരിവാറിന്റെ പ്രീതി നേടാന്‍ ബഹുമാന്യരായ ആളുകള്‍ മുന്നോട്ടുവരുന്നത് ഖേദകരമാണെന്നും എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ജാഗ്രതാസംഗമത്തില്‍ അദ്ദേഹം പറഞ്ഞു.

താമരശ്ശേരി രൂപതയുടെ പേരില്‍ മുസ് ലിം സമുദായത്തിനെതിരെ പുറത്തിറക്കിയ ലഘുലേഖ അതീവ അപകടകരമാണ്. ഞങ്ങള്‍ക്ക് ഇപ്പോഴും താമരശ്ശേരി ബിഷപ്പില്‍ പ്രതീക്ഷയുണ്ട്. അദ്ദേഹം അരീക്കോട് പഠിച്ചുവളര്‍ന്നയാളാണ്. പലപ്പോഴും മുസ്‌ലിം സഹപാഠികളുടെ വീടുകളില്‍ താമസിച്ച ആളാണ്. എന്നിട്ടും അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ ഇങ്ങനെയൊരു ലഘുലേഖ ഇറങ്ങിയെന്നത് ഖേദകരമാണ്. അദ്ദേഹത്തിന്റെ രണ്ട് സഹോദരന്‍മാര്‍ മുസ്‌ലിം മാനേജ്‌മെന്റ് സ്‌കൂളുകളിലെ അധ്യാപകരാണ്. സഭകള്‍ നടത്തുന്ന സ്‌കൂളുകളില്‍ മുസ്‌ലിംകളെ നിയമിക്കണമെന്ന് ഒരു മുസ്‌ലിം സംഘടനയും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ മുസ്‌ലിം മാനേജ്‌മെന്റ് സ്‌കൂളുകളില്‍ നിരവധി ക്രൈസ്തവ സഹോദരന്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. ഇതിന്റെ പേരിലൊന്നും ഒരു വിലപേശലിനും ആരും മുതിര്‍ന്നിട്ടില്ല.

ഏതെങ്കിലും വ്യക്തികള്‍ രണ്ട് പ്രസംഗം നടത്തുകയോ ലഘുലേഖ പുറത്തുവിടുകയോ ചെയ്താല്‍ ഇവിടെ സൗഹൃദാന്തരീക്ഷം തകരുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. കുര്‍ബാന നടത്തുന്നതുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകള്‍ക്കിടയില്‍ കടുത്ത അഭിപ്രായ ഭിന്നത നിലവിലുണ്ട്. ഇത് മറയ്ക്കാനാണ് പാലാ ബിഷപ്പ് അനാവശ്യ ആരോപണത്തിലൂടെ പുകമറ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story