വീട്ടില്‍ ആളില്ലാത്ത നേരത്ത് ജപ്തി, കളമശ്ശേരിയിൽ പെരുവഴിയിലായി കുടുംബം; ഇടപെട്ട് മന്ത്രി
ജപ്തി നടപടിയെക്കുറിച്ച് മന്ത്രി രാജീവ് കലക്ടറോട് വിവരങ്ങൾ തേടി
കൊച്ചി: വീട്ടിൽ ആളില്ലാത്ത നേരത്ത് എത്തി ജപ്തി നടപടി സ്വീകരിച്ചതായി പരാതിയുമായി കുടുംബം. നടപടിയെ തുടർന്ന് കളമശ്ശേരി സ്വദേശി അജയനും കുടുംബവുമാണു പെരുവഴിയിലായിരിക്കുന്നത്. എസ്ബിഐ ബാങ്ക് ഉദ്യോഗസ്ഥരാണ് വീട് ജപ്തി ചെയ്തത്. സംഭവത്തില്‍ പരാതി ഉയര്‍ന്നതിനു പിന്നാലെ വ്യവസായ മന്ത്രി പി. രാജീവ് ഇടപെട്ടിട്ടുണ്ട്.
ഒറ്റത്തവണ തീര്‍പ്പാക്കലിനു ശ്രമം നടത്തിയെങ്കിലും ബാങ്ക് അനുകൂല നടപടി സ്വീകരിച്ചില്ലെന്നു കുടുംബം പറയുന്നു. 33 ലക്ഷം രൂപ നൽകാനാണ് ബാങ്ക് ആവശ്യപ്പെട്ടത്. എന്നാൽ, പിന്നീട് സെറ്റിൽമെന്റിൽനിന്ന് ബാങ്ക് പിന്മാറുകയായിരുന്നു. തുക കൂട്ടി ആവശ്യപ്പെടുകയായിരുന്നു അധികൃതർ. 50 ലക്ഷം രൂപ അടയ്ക്കാനാണ് ബാങ്ക് ആവശ്യപ്പെട്ടതെന്നും കുടുംബം പറയുന്നു.
ജപ്തി നടപടിയെക്കുറിച്ച് മന്ത്രി രാജീവ് കലക്ടറോട് വിവരങ്ങൾ തേടിയിരിക്കുകയാണ്. നിയമപരമായാണ് ജപ്തിനടപടികൾ സ്വീകരിച്ചതെന്നാണ് എസ്‍ബിഐയുടെ വിശദീകരണം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ സംസാരിച്ചിരുന്നു. പിന്നീട് തുക അടയ്ക്കാൻ വീട്ടുടമ തയാറായില്ലെന്നും ബാങ്ക് അധികൃതർ വാദിച്ചു.
Adjust Story Font
16