കാസർകോട്ട് മോക് പോളിൽ ചെയ്യാത്ത വോട്ട് ബി.ജെ.പിക്ക്; ഇടപെട്ട് സുപ്രിംകോടതി, പരിശോധിക്കാൻ നിർദേശം
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കാസർകോട് മണ്ഡലത്തിൽ നടത്തിയ മോക് പോളിൽ, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീൻ ബി.ജെ.പി സ്ഥാനാർഥിയുടെ പേരിൽ രേഖപ്പെടുത്തിയെന്നാണ് പരാതി
ന്യൂഡല്‍ഹി: കാസർകോട് മോക് പോളിനിടെ ബി.ജെ.പിക്ക് അധിക വോട്ട് പോയെന്ന പരാതിയിൽ സുപ്രിംകോടതിയുടെ ഇടപെടൽ. പരാതി പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിർദേശിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കാസർകോട് മണ്ഡലത്തിൽ നടത്തിയ മോക് പോളിൽ, ചെയ്യാത്ത വോട്ട്, വോട്ടിങ് മെഷീൻ ബി.ജെ.പി സ്ഥാനാർഥിയുടെ പേരിൽ രേഖപ്പെടുത്തിയെന്നാണ് പരാതി.
മോക് പോളിൽ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങൾ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. വിവിപാറ്റുകൾ എണ്ണണമെന്ന വാദത്തിനിടെയാണ് അഭിഭാഷകൻ കാസർകോട്ടെ മോക് പോൾ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്.
ഇതുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികളുടെ ഏജന്റുമാർ പരാതി ഉന്നയിച്ചിരുന്നു. കാസർകോട് ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ, സിറ്റിങ് എംപിയും യു.ഡി.എഫ് സ്ഥാനാർഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുടെ ഏജന്റുമാരാണ് ജില്ലാ കലക്ടർ കെ. ഇൻബാശേഖറിനു പരാതി നൽകിയത്.
Watch Video Report
Adjust Story Font
16