Quantcast

വിവാദങ്ങളിൽ വാ തുറക്കാതെ മുരളിഗോപി; ഖേദപ്രകടന പോസ്റ്റും ഷെയർ ചെയ്തില്ല

എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്ന നിലപാടിൽ തിരക്കഥാകൃത്ത് മുരളി ഗോപി

MediaOne Logo

Web Desk

  • Updated:

    31 March 2025 6:20 AM

Published:

31 March 2025 6:10 AM

വിവാദങ്ങളിൽ വാ തുറക്കാതെ മുരളിഗോപി; ഖേദപ്രകടന പോസ്റ്റും ഷെയർ ചെയ്തില്ല
X

കൊച്ചി : എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്ന നിലപാടിൽ തിരക്കഥാകൃത്ത് മുരളി ഗോപി. പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും ഷെയർ ചെയ്ത മോഹൻലാലിന്റെ പോസ്റ്റ് മുരളി ഗോപി ഷെയർ ചെയ്യാൻ തയ്യാറായില്ല. അതേസമയം വിഷയത്തിൽ അമ്മയും ഫെഫ്കയും അടക്കമുള്ള സിനിമാസംഘടനകൾ മൗനം തുടരുകയാണ്. സംഘപരിവാർ ഭീഷണിക്ക് പിന്നാലെ റീ-എഡിറ്റ് ചെയ്ത 'എമ്പുരാൻ' ഇന്നു വൈകിട്ട് മുതൽ തീയറ്ററുകളിൽ എത്തും.

ഗുജറാത്ത് വംശഹത്യയിൽ ഗർഭിണിയെ ബലാത്സംഗം ചെയ്യുന്നതിന്റെയും സ്ത്രീകൾക്കെതിരായ അതിക്രമത്തിന്‍റെയും ദൃശ്യം അടക്കം ഒഴിവാക്കിയിട്ടുണ്ട്. 2 മണിക്കൂർ 59 മിനുട്ട് ഉണ്ടായിരുന്ന എമ്പുരാൻ സിനിമയിൽ നിന്നും മൂന്ന് മിനുട്ടാണ് വെട്ടിമാറ്റിയത്. കൂടാതെ ബാബു ബജ്റംങ്കി എന്ന വില്ലൻ്റെ പേര് മാറ്റി ബൽ രാജ് എന്ന് ആക്കിയതായും സൂചനയുണ്ട്. അവധി ദിവസമായിട്ടും ഇന്നലെ തന്നെ റീ എഡിറ്റിങ്ങിന് സെൻസർ ബോർഡ് അനുമതി നൽകുകയും ചെയ്തിരുന്നു. ഉടൻ റീ-എഡിറ്റ് ചെയ്യാൻ നിർദേശം നൽകിയത് കേന്ദ്ര സെൻസർ ബോർഡ് ആണെന്നാണ് സൂചന.

എമ്പുരാൻ സിനിമ, പ്രിയപ്പെട്ടവർക്ക് വിഷമം ഉണ്ടാക്കക്കിയതിൽ ഖേദം ഉണ്ടെന്ന് കഴിഞ്ഞ ദിവസം മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പോസ്റ്റ് സംവിധായകൻ പൃഥ്വിരാ​ജും നിർമാതാവ് ആന്റണി പെരുമ്പാവൂരും പങ്കുവെച്ചു. പോസ്റ്റിന് പിന്നാലെ മല്ലികാ സുകുമാരനും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അപ്പോഴും വിവാദങ്ങളിൽ എഴുത്തുകാരൻ മുരളീ ​​ഗോപി മൗനം സ്വീകരിക്കുകയായിരുന്നു. അതേസമയം മോഹൻലാലിന്‍റെ പോസ്റ്റ് ഷെയർ ചെയ്യുന്നതിനപ്പുറം പൃഥ്വിരാജും മറ്റ് പരസ്യ പ്രതികരണങ്ങളിലേക്ക് വന്നിട്ടില്ല.

TAGS :

Next Story