ഓൺലൈൻ മീറ്റിങ്ങിൽ അസോസിയേഷന് നേതാവിനെതിരെ പൊലീസുകാരുടെ തെറിവിളി
കേരള പൊലീസ് അസോസിയേഷൻ പ്രസിഡന്റിനെതിരെ കണ്ണൂർ സിറ്റി സൈബർ പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്.ഐമാരാണു തെറിവിളിച്ചത്
കണ്ണൂര്‍: പൊലീസ് അസോസിയേഷൻ നേതാവിന് ഓൺലൈൻ മീറ്റിങ്ങിനിടെ ഉദ്യോഗസ്ഥരുടെ തെറിവിളി. കേരള പൊലീസ് അസോസിയേഷൻ മീറ്റിങ്ങില്‍ സംസ്ഥാന പ്രസിഡൻ്റ് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. രണ്ട് എസ്.ഐമാരാണു തെറിവിളിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ഉന്നത പൊലീസ് ഓഫിസർമാരെപ്പോലെ നേതാവ് നിർദേശം നൽകുന്നതും ഇതില്‍ പ്രകോപിതരായ എസ്.ഐമാര്‍ തെറിവിളിക്കുന്നതും വിഡിയോയില്‍ കാണാം. ഓഡിയോ മ്യൂട്ടാക്കിയ ശേഷം ഉദ്യോഗസ്ഥരെ റിമൂവ് ചെയ്യാൻ നിർദേശിക്കുകയും ചെയ്യുന്നുണ്ട്. ഉദ്യോഗസ്ഥര്‍ മദ്യപിച്ച് തെറിവിളിച്ചതായാണ് നേതാവിൻ്റെ ആരോപണം.
പരാതിയില്‍ പരിശോധനയ്ക്കെത്തിയപ്പോൾ നേരത്തെ തെറിവിളിച്ച എസ്.ഐമാർ ഓടിരക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ഗൗരവമായ അന്വേഷണം നടത്താനാണു വകുപ്പ് തീരുമാനം.
Summary: Senior police officers abuse the leader of the police association during an online meeting
Adjust Story Font
16