Quantcast

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്നതാ പ്രദർശനവും പോക്‌സോ കുറ്റം-ഹൈക്കോടതി

കുട്ടി കാണണമെന്ന ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുമെന്ന് കോടതി

MediaOne Logo

Web Desk

  • Updated:

    2024-10-17 15:40:02.0

Published:

17 Oct 2024 3:39 PM GMT

Mundakai Rehabilitation, SDRF, NDRF  Center government, High Court,മുണ്ടക്കൈ പുനരധിവാസം. എൻഡിആർഎഫ് സ​ഹായം, എസ്ഡിആർഎഫ്,
X

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മുന്നിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും നഗ്നതാപ്രദർശനം നടത്തുന്നതും പോക്‌സോകുറ്റമാണെന്ന് ഹൈക്കോടതി. ഇതു കുട്ടികൾക്കെതിരായ ലൈംഗികാതിക്രമമായി കണക്കാക്കാമെന്നും കോടതി നിരീക്ഷിച്ചു.

അമ്മയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ചോദ്യംചെയ്ത പ്രായപൂർത്തിയാകാത്ത മകനെ പ്രതികൾ മർദിച്ച കേസിലാണു കോടതിയുടെ ഉത്തരവ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് എ. ബദറുദ്ദീൻ ആണ് കേസ് പരിഗണിച്ചത്.

കുട്ടികളുടെ മുന്നിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പോക്‌സോ വകുപ്പിലെ സെക്ഷൻ 11 പ്രകാരം കുറ്റകരമാകുമെന്നാണു കോടതി ചൂണ്ടിക്കാട്ടിയത്. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നതിനു തുല്യമാണിത്. കുട്ടി കാണണമെന്ന ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരും. ഇത്തരം കേസുകളിലെ പ്രതി പോക്‌സോ വകുപ്പു പ്രകാരം വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു.

Summary: Having sex and being naked in presence of minor is punishable under POCSO: Kerala High Court

TAGS :

Next Story