Quantcast

'കേരളത്തിൽ ലഹരി വ്യാപകമാകുന്നതിന്റെ പ്രധാന ഉത്തരവാദിയായ എസ്എഫ്‌ഐയെ പിരിച്ചുവിടണം': രമേശ് ചെന്നിത്തല

രാഷ്ട്രീയ പിന്തുണയുള്ളത് കൊണ്ടാണ് കേരളത്തിലേക്ക് ലഹരി ഒഴുകുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    15 March 2025 7:53 AM

Published:

15 March 2025 4:58 AM

കേരളത്തിൽ ലഹരി വ്യാപകമാകുന്നതിന്റെ പ്രധാന ഉത്തരവാദിയായ എസ്എഫ്‌ഐയെ പിരിച്ചുവിടണം: രമേശ് ചെന്നിത്തല
X

തൃശൂർ: കേരളത്തിൽ ലഹരി വ്യാപകമാകുന്നതിന്റെ പ്രധാന കാരണം എസ്എഫ്ഐ ആണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്എഫ്ഐയെ പിരിച്ചുവിടണമെന്നും രാഷ്ട്രീയ പിന്തുണയുള്ളത് കൊണ്ടാണ് കേരളത്തിലേക്ക് ലഹരി ഒഴുകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'കേരളത്തിലെ കലാലയങ്ങളിലും ഹോസ്റ്റലുകളിലും മയക്കുമരുന്നുകള്‍ ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന എസ്എഫ്‌ഐ പിരിച്ചുവിടുകയാണ് ചെയ്യേണ്ടത്. ഇതിന് പൂര്‍ണ പ്രോത്സാഹനമാണ് മുഖ്യമന്ത്രി നല്‍കുന്നത്. ഒന്‍പത് വര്‍ഷം കേരളം ഭരിച്ചിട്ടും ലഹരിയുടെ വേരറുക്കാന്‍ കേരളത്തിലെ മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് സാധിച്ചില്ല'- രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

കളമശ്ശേരി പോളിടെക്നിക് ലഹരി കേസുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിക്കും എസ്എഫ്ഐക്കും എതിരെ മേഷ് ചെന്നിത്തല കടുത്ത വിമർശനമുന്നയിച്ചത്. കൊച്ചിയിലെ പൊലീസിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്ത കാണാം:


TAGS :

Next Story