Quantcast

തീവ്രവാദസംഘടനകളെ സഹായിച്ചെന്ന ആരോപണം; സിഎംആർഎല്ലിനെതിരെ SFIO അന്വേഷണം തുടരുന്നു

എക്സാലോജിക്കുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് വിശദമായ അന്വേഷണം

MediaOne Logo

Web Desk

  • Updated:

    2024-12-19 04:51:59.0

Published:

19 Dec 2024 3:03 AM GMT

cmrl exalogic
X

ഡല്‍ഹി: സിഎംആർഎൽ കമ്പനി തീവ്രവാദസംഘടനകളെ സാമ്പത്തികമായി സഹായിച്ചോയെന്ന കാര്യത്തിൽ SFIO അന്വഷണം തുടരുന്നു. എക്സാലോജിക്കുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് വിശദമായ അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജികിനു CMRL പണം നൽകിയെന്ന കേസാണ് പുതിയ അന്വേഷണത്തിന് തുടക്കമിട്ടത്. അന്വേഷണത്തിൽ തെളിവ് കിട്ടിയാൽ എന്‍ഐഎയ്ക്ക് കൈമാറും.

ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സിഎംആർഎൽ പണം നല്‍കിയോയെന്നു സംശയമുണ്ടെന്നു സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ). ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര ഏജൻസിയുടെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. എക്സാലോജിക് ഒരു സേവനവും നൽകിയിട്ടില്ലെന്നും എന്നാൽ പണം നൽകുന്നുണ്ടെന്നും സിഎംആർഎൽ ഉദ്യോഗസ്ഥർ മൊഴി നൽകി. പണം നൽകിയത് എന്തിനാണെന്ന് എല്ലാവർക്കും അറിയാമെന്നും എക്സാലോജിക് – സിഎംആർഎൽ ദുരൂഹ ഇടപാടില്‍ അന്വേഷണം പൂര്‍ത്തിയായെന്നും എസ്എഫ്ഐഒ കോടതിയെ അറിയിച്ചു.



TAGS :

Next Story