'CMRL ഭീകരപ്രവർത്തനത്തെ അനുകൂലിക്കുന്നവർക്ക് പണം നൽകിയെന്ന് സംശയം'; ഗുരുതര ആരോപണവുമായി SFIO
ഡൽഹി ഹൈക്കോടതിയിലാണ് SFIO അഭിഭാഷകൻ്റെ ആരോപണം
ന്യൂഡൽഹി: CMRLനെതിരെ ഗുരുതര ആരോപണവുമായി SFIO. ഭീകരപ്രവർത്തനത്തെ അനുകൂലിക്കുന്നവർക്ക് CMRL പണം നൽകിയതായി സംശയമെന്ന് ഡൽഹി ഹൈക്കോടതിയിൽ SFIO അറിയിച്ചു. വിവരം NIAയ്ക്ക് കൈമാറികൂടേയെന്ന് ഹൈക്കോടതി ചോദിച്ചു. വിശദമായ അന്വേഷണം നടക്കുകയാണെന്ന് SFIO മറുപടി നൽകി. എക്സാലോജിക്-CMRL സാമ്പത്തിക ക്രമക്കേടിൽ അമ്പേഷണം പൂർത്തിയായെന്നും വിചാരണയ്ക്കായി കേന്ദ്ര അനുമതി വേണമെന്നും SFIO കോടതിയിൽ പറഞ്ഞു.
എക്സാലോജിക്കുമായി ബന്ധപ്പെട്ട സിഎംആർഎലിൻ്റെ കേസ് ഡൽഹി ഹൈക്കോടതിയിൽ നടക്കുന്നുണ്ട്. SFIO അന്വേഷണം തടയണമെന്നാവശ്യപ്പെട്ടാണ് CMRL കേസ് നൽകിയത്. ഈ കേസിൻ്റെ വാദത്തിനിടയിലാണ് ഗുരുതരമായ ആരോപണം SFIOയുടെ അഭിഭാഷകൻ ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി. വീണ ഉൾപ്പെട്ട കമ്പനിയാണ് എക്സാലോജിക്.
Next Story
Adjust Story Font
16