Quantcast

മാസപ്പടിയിലെ എസ്എഫ്‌ഐഒ അന്വേഷണം; ഷോൺ ജോർജിന്റെ ഹരജിയിലെ നടപടികൾ അവസാനിപ്പിച്ചു

അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവായതിനാൽ പ്രധാന ആവശ്യത്തിന് പ്രസക്തിയില്ലെന്ന് കോടതി നിരീക്ഷണം

MediaOne Logo

Web Desk

  • Published:

    30 May 2024 7:25 AM GMT

SFIO investigation in Masappadi case; Proceedings on Shone Georges petition are closed
X

കൊച്ചി: മാസപ്പടി വിഷയത്തിൽ എസ്എഫ്‌ഐഒ അന്വേഷണം ആവശ്യപ്പെട്ടുള്ള ഷോൺ ജോർജിന്റെ ഹരജിയിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവായതിനാൽ പ്രധാന ആവശ്യത്തിനു പ്രസക്തിയില്ലെന്നാണ് കോടതി നിരീക്ഷണം. എസ്എഫ്‌ഐഒ അന്വേഷണം ചോദ്യം ചെയ്ത് കെഎസ്‌ഐഡിസി നൽകിയ ഹരജി ജൂലൈ 15ന് പരിഗണിക്കാൻ മാറ്റി.

സിഎംആർഎല്ലും എക്‌സാലോജിക്കുമായി അനധികൃത സാമ്പത്തിക ബന്ധം പുറത്തു വന്നതിന് പിന്നാലെയാണ് എസ്എഫ്‌ഐഒ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. തൊട്ടുപിന്നാലെ തന്നെ, എസ്എഫ്‌ഐഒ അന്വേഷണം ആരംഭിച്ചുവെന്നും പ്രാഥമിക പരിശോധന നടന്നുവെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഇതുകൊണ്ട് തന്നെ ഹരജിയിൽ ഇനി പ്രസക്തിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

ഇതിനിടെ ഇന്നലെ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ ആരോപണവുമായി ഷോൺ ജോർജ് വീണ്ടും രംഗത്തെത്തിയിരുന്നു. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് യുഎഇയിലും അക്കൗണ്ട് ഉണ്ടെന്നായിരുന്നു ആരോപണം. ഇതിലും എസ്എഫ്‌ഐഒ അന്വേഷണം ഷോൺ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ കാര്യങ്ങളെല്ലാം തന്നെ എസ്എഫ്‌ഐഒ അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം അവസാനിച്ചതിന് ശേഷം ആവശ്യമെങ്കിൽ പരാതി ഉന്നയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

TAGS :

Next Story