Quantcast

മാസപ്പടി കേസില്‍ സി.എം.ആര്‍.എല്‍ ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ്

എട്ട് ഉദ്യോഗസ്ഥർക്കാണ് സമൻസ് നൽകിയത്

MediaOne Logo

Web Desk

  • Updated:

    2024-08-23 07:19:52.0

Published:

23 Aug 2024 5:17 AM GMT

CMRL
X

തിരുവനന്തപുരം: മാസപ്പടി കേസിലെ അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ എസ്എഫ്ഐഒയുടെ നിർണായക നീക്കം. സി.എം.ആർ.എല്ലിന്‍റെ എട്ട് ഉദ്യോഗസ്ഥർക്ക് എസ്എഫ്ഐഒ സമൻസ് നൽകി. അറസ്റ്റ് ഭയന്ന് ഉദ്യോഗസ്ഥർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം തുടരാമെന്നും അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശിച്ചു.

പത്തു മാസത്തിനുള്ള അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു എസ്എഫ്ഐ ഒക്ക് നൽകിയിരുന്നു നിർദ്ദേശം. അന്വേഷണം പൂർത്തിയാക്കൻ ഒരു മാസം മാത്രം ബാക്കി നിൽക്കുകയാണ് മാസപ്പടിയിൽ സുപ്രധാന നീക്കവുമായി എസ്എഫ്ഐ ഒ രംഗത്ത് വന്നിരിക്കുന്നത്. സി.എം.ആർ.എല്ലിൻ്റെ മൂന്ന് ഡയറക്ടർമാർക്ക് പുറമേ കമ്പനി സെക്രട്ടറി പി.സുരേഷ് കുമാർ, കാഷ്യർ കെ.എം വാസുദേവൻ,ഐടി വിഭാഗം തലവൻ എൻസി ചന്ദ്രശേഖരൻ തുടങ്ങിയവർക്കാണ് എസ്എഫ്ഐ ഒ സമൻസ് നൽകിയിരിക്കുന്നത്.

ഈ മാസം 28 29 തിയതികളിൽ രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നിർദേശം. നിലവിൽ വന്നിട്ടുള്ള സമൻസ് അറസ്റ്റിന് മുന്നോടിയായി ഉള്ളതാണോ എന്ന സംശയത്തിലാണ് ഉദ്യോഗസ്ഥർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സി.എം.ആർ.എല്ലിന് എതിരായ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞു. അറസ്റ്റടക്കമുള്ള നടപടികൾ പാടില്ലെന്നും കോടതി നിർദേശിച്ചു. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.



TAGS :

Next Story