സിഎംആർഎല്ലിന്റെ മറ്റ് ഇടപാടുകളിൽ എസ്എഫ്ഐഒ അന്വേഷണം തുടരും; വീണയിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടി
സിഎംആർഎല്ലിൽ നിന്ന് പണം പുറത്തേക്ക് പോയതിലെ അന്വേഷണമാണ് ഇതിൽ പ്രധാനം
തിരുവനന്തപുരം: കരിമണൽ ഖനന കമ്പനിയായ സിഎംആർഎല്ലിന്റെ മറ്റ് ഇടപാടുകളിൽ എസ്എഫ്ഐഒ അന്വേഷണം തുടരും. സിഎംആർഎല്ലിൽ നിന്ന് പണം പുറത്തേക്ക് പോയതിലെ അന്വേഷണമാണ് ഇതിൽ പ്രധാനം. എക്സലോജിക്കുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ ടി വീണയുടെ മൊഴി കഴിഞ്ഞ ദിവസം എസ്എഫ്ഐഒ രേഖപ്പെടുത്തിയിരുന്നു.
എക്സോലോജിക്-സിഎംആർഎൽ ഇടപാടിന് പുറമേയുള്ള വിവരങ്ങളും എസ്എഫ്ഐഒ വീണയിൽ നിന്ന് തേടിയിരുന്നു. വീണയുടെ യാത്ര, താമസ ചിലവുകൾ എന്നിവ സിഎംആർഎൽ വഹിച്ചോ എന്നും പരിശോധിച്ചു. ഇക്കാര്യത്തിൽ വീണയിൽ നിന്ന് വിശദാംശങ്ങൾ തേടിയതായും വിവരമുണ്ട്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് അന്വേഷണം തുടരുക.
Next Story
Adjust Story Font
16