Quantcast

'സ്വർണക്കടത്ത് കേസ് പ്രതിപക്ഷം അടുക്കളയിൽ വേവിച്ച വിവാദമല്ല': മുഖ്യമന്ത്രി എന്തുകൊണ്ട് മാനനഷ്ടക്കേസ് നൽകുന്നില്ലെന്നും ഷാഫി പറമ്പിൽ

സർക്കാരിന് അസാധാരണ വെപ്രാളമാണ്. രഹസ്യമൊഴി അന്വേഷിക്കാനുള്ള അസാധാരണ തിടുക്കം എന്തിനാണ് ?

MediaOne Logo

Web Desk

  • Updated:

    2022-06-28 08:13:45.0

Published:

28 Jun 2022 8:04 AM GMT

സ്വർണക്കടത്ത് കേസ് പ്രതിപക്ഷം അടുക്കളയിൽ  വേവിച്ച വിവാദമല്ല: മുഖ്യമന്ത്രി എന്തുകൊണ്ട്  മാനനഷ്ടക്കേസ് നൽകുന്നില്ലെന്നും ഷാഫി പറമ്പിൽ
X

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതിപക്ഷം അടുക്കളയിൽ വച്ച് വേവിച്ച വിവാദമല്ലെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. സ്വർണക്കടത്ത് കേസ് അട്ടിമറിച്ചെന്നാരോപിച്ച് സഭയിൽ നൽകിയ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.

സ്വപ്നയുടെ ആരോപണങ്ങൾ തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിക്കാത്തതെന്നും എന്തുകൊണ്ട് മുഖ്യമന്ത്രി മാനനഷ്ടക്കേസ് നൽകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യം ശ്രദ്ധയിൽ പെട്ടില്ലെങ്കിൽ മുഖ്യമന്ത്രി ശ്രദ്ധിക്കണം. രഹസ്യമൊഴി എങ്ങനെ കലാപാഹ്വാനം ആകും. സർക്കാരിന് അസാധാരണ വെപ്രാളമാണ്. രഹസ്യമൊഴി അന്വേഷിക്കാനുള്ള അസാധാരണ തിടുക്കം എന്തിനാണാണെന്നും ഷാഫി പറമ്പിൽ ചോദിച്ചു. ഈ കേസിലൂടെ അവതാരങ്ങളുടെ ചാകര ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണം ഉണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചർച്ചയ്ക്ക് എടുത്തത് തെറ്റായി പോയെന്ന് തോന്നുണ്ടെങ്കിൽ അത് പറയണം. എം.ആർ അജിത്ത് കുമാറിന് ഷാജ് കിരണുമായി എന്താണ് ബന്ധം. ഷാജിന് പൊലീസിൽ ഇത്ര സ്വാധിനം ഉണ്ടായത് എങ്ങനെയെന്നും ഷാഫി ചോദ്യം ഉന്നയിച്ചു. മുഖ്യമന്ത്രിയെ കുറിച്ച് മോശപ്പെട്ട കാര്യങ്ങൾ പറഞ്ഞെങ്കിൽ എന്ത് കൊണ്ട് ഷാജിനെ അറസ്റ്റ് ചെയ്തില്ല.

ബാഗ് മറന്നിരുന്നവെന്ന് ശിവശങ്കറിൻ്റെ മൊഴിയുണ്ട്. അത് വിദേശത്ത് എത്തിച്ചുവെന്ന് പറഞ്ഞു. അപ്പോള്‍ കള്ളം പറയുന്നതാര് തുടങ്ങിയ ചോദ്യങ്ങളും ഷാഫി പറമ്പിൽ ഉന്നയിച്ചു.

അതേസമയം, ഷാഫി ചോദിച്ചത് മാധ്യമങ്ങൾ ചോദിക്കുന്ന ചോദ്യമാണെന്നും ഷാജ് കിരൺ എൽ.ഡി.എഫിന്റെ ദല്ലാൾ അല്ലെന്നും വി.ജോയി എം.എല്‍.എ മറുപടി നൽകി. ഷാജ് കിരൺ ചെന്നിത്തലക്കൊപ്പം ഇരിക്കുന്ന പടവും ജോയി ഉയർത്തിക്കാട്ടി.കൃഷ്ണ രാജ് വി.ഡി സതീശന്റെ പരിചയക്കാരനാണെന്നും ജോയി പറഞ്ഞു

TAGS :

Next Story