Quantcast

ഷാരോൺ കൊലക്കേസ്: കുറ്റപത്രം റദ്ദാക്കണമെന്ന ഗ്രീഷ്മയുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

കഷായത്തിൽ വിഷം ചേർത്ത് ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്

MediaOne Logo

Web Desk

  • Published:

    22 April 2024 1:15 AM GMT

sharon murder case kerala, Supreme Court ,Greeshma,ഷാരോണ്‍ വധക്കേസ്,ഗ്രീഷ്മ
X

ന്യൂഡല്‍ഹി: പാറശാല ഷാരോൺ കൊലക്കേസിൽ കുറ്റപത്രം റദ്ദാക്കണമെന്ന പ്രതി ഗ്രീഷ്മയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കഷായത്തിൽ വിഷം ചേർത്ത് ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം പൂർത്തിയാക്കിയത് സർക്കിൾ ഇൻസ്പെക്ടർ ആണെങ്കിലും കുറ്റപത്രം സമർപ്പിച്ചത് ഡി വൈ എസ് പി ആണെന്നും ഇത് ക്രിമിനൽ നടപടി ക്രമങ്ങളുടെ ലംഘനമാണെന്നും അഡ്വ. ശ്രീറാം പറക്കാട് മുഖേന സമർപ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിക്കുക. ഇതേ ആവശ്യം തള്ളിയതിനെ തുടർന്നാണ് ഗ്രീഷ്മ സുപ്രിംകോടതിയിൽ എത്തിയത്.


TAGS :

Next Story