ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരോട് ചിലർ പക പോക്കുകയാണെന്ന് സിബി മാത്യൂസ്
ചില ശാസ്ത്രജ്ഞന്മാരും കേരള പൊലീസിലെ വിരമിച്ച ഉദ്യോഗസ്ഥരുമാണ് പക പോക്കുന്നത്
ഐ.എസ്.ആര്‍.ഒ ഗൂഢാലോചന കേസിൽ സിബി മാത്യൂസിന് മുൻകൂർ ജാമ്യം.തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. ചാരക്കേസിൽ നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടാണെന്നും ചാരവൃത്തി നടന്നിരുന്നു എന്നുമാണ് സിബി മാത്യൂസ് കോടതിയിൽ വാദിച്ചത്.
ഐ.എസ്.ആർ.ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരോട് ചിലർ പക പോക്കുകയാണെന്ന് സിബി മാത്യൂസ് പറഞ്ഞു. ചില ശാസ്ത്രജ്ഞന്മാരും കേരള പൊലീസിലെ വിരമിച്ച ഉദ്യോഗസ്ഥരുമാണ് പക പോക്കുന്നത്. ചാരക്കേസ് സി.ബി.ഐ അന്വേഷിച്ച കാലത്തൊന്നും ഗൂഢാലോചന കണ്ടെത്തിയിട്ടില്ല. 2021ലാണ് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തുന്നത്. സത്യസന്ധരായ ഉദ്യോഗസ്ഥർക്കെതിരായ നീക്കത്തില്‍ സർക്കാർ സർക്കാർ കയ്യും കെട്ടി നോക്കി നില്‍ക്കുന്നത് ശരിയല്ലെന്നും സിബി മാത്യൂസ് പറഞ്ഞു.
പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന കേസായതിനാലാണ് രഹസ്യ സ്വഭാവത്തോടെ അന്വേഷിക്കുന്നതെന്നും കോടതിയിൽ സി.ബി.ഐ വ്യക്തമാക്കിയിരുന്നു. ഇതിനിടെ നമ്പി നാരായണനും മറിയം റഷീദയും ഫൗസിയയും ഹസ്സനും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയെ സമീപിക്കുകയും ചെയ്തു.
Adjust Story Font
16