Quantcast

പണം വാങ്ങി പി.എച്ച്.ഡി പ്രബന്ധമെഴുത്ത്: ഇന്ദു മേനോനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി എസ്.ഐ.ഒ

മൂന്നു ലക്ഷം രൂപ വരെ വാങ്ങി നിരവധി പേര്‍ക്ക് പി.എച്ച്.ഡി ഗവേഷണ പ്രബന്ധങ്ങള്‍ എഴുതി നല്‍കിയെന്നായിരുന്നു എഴുത്തുകാരി ഇന്ദു മേനോന്‍റെ വെളിപ്പെടുത്തല്‍

MediaOne Logo

Web Desk

  • Published:

    28 Jun 2024 11:31 AM GMT

പണം വാങ്ങി പി.എച്ച്.ഡി പ്രബന്ധമെഴുത്ത്: ഇന്ദു മേനോനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി എസ്.ഐ.ഒ
X

തിരുവനന്തപുരം: പി.എച്ച്.ഡി ഗവേഷണ പ്രബന്ധം പണംവാങ്ങി എഴുതിനല്‍കിയെന്ന വെളിപ്പെടുത്തലില്‍ പരാതി നല്‍കി എസ്.ഐ.ഒ. സംസ്ഥാന സമിതി അംഗം അഡ്വ. അബ്ദുല്ല നേമം ആണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനു പരാതി നല്‍കിയത്. സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരികയും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.

എഴുത്തുകാരിയായ ഇന്ദു മേനോന്‍ ആണ് മൂന്നു ലക്ഷം രൂപ വരെ വാങ്ങി നിരവധി പേര്‍ക്ക് പി.എച്ച്.ഡി ഗവേഷണ പ്രബന്ധങ്ങള്‍ എഴുതി നല്‍കിയതായി അവകാശവാദവുമായി രംഗത്തെത്തിയിരുന്നത്. വെളിപ്പെടുത്തല്‍ അങ്ങേയറ്റം ഗൗരവതരമാണെന്ന് പരാതിയില്‍ എസ്.ഐ.ഒ നേതാവ് ചൂണ്ടിക്കാട്ടി.

ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യമാണ് ഇന്ദു മേനോന്‍ ചെയ്തത്. ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. വ്യാജമായി സമര്‍പ്പിക്കപ്പെട്ട പി.എച്ച്.ഡി ഗവേഷണ പ്രബന്ധങ്ങള്‍ ഏതാണെന്നു കണ്ടെത്തി റദ്ദാക്കണമെന്നും അഡ്വ. അബ്ദുല്ല നേമം മന്ത്രിയോട് ആവശ്യപ്പെട്ടു.

Summary: In the complaint, SIO asked Higher Education Minister R Bindu to take action against writer Indu Menon for revealing that she had written PhD research papers for many people after taking money.

TAGS :

Next Story