Quantcast

ഓപറേഷൻ തിയറ്ററിലെ സർജിക്കൽ ഹുഡ്: മുസ്‌ലിം വിരുദ്ധ സംഘ്-ലിബറൽ-മതേതര വംശീയതയെ ചെറുക്കുക- എസ്.ഐ.ഒ

'വിദ്യാർഥിനികൾ പ്രിൻസിപ്പലിനുനൽകിയ കത്ത് ചോർന്നതിൽ ദുരൂഹതയുണ്ട്. ഇക്കാര്യം അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണം'

MediaOne Logo

Web Desk

  • Published:

    1 July 2023 2:32 PM GMT

SIO Kerala State President Muhammad Saeed TK, Muhammad Saeed TK, SIO calls for countering anti-Muslim sectarian-liberal-secular racism on surgical hood issue, SIO on surgical hood controversy
X

കോഴിക്കോട്: തിരുവനന്തപുരം മെഡിക്കൽ കോളജിൽ മുസ്‌ലിം വിദ്യാർഥിനികൾ സർജറി സമയത്ത് ശിരോവസ്ത്രവും ഫുൾസ്ലീവും ധരിക്കാൻ അനുമതി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തിനുനേരെ നടന്നുകൊണ്ടിരിക്കുന്ന വംശീയപ്രചാരണങ്ങളെ ചെറുക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് മുഹമ്മദ്‌ സഈദ് ടി.കെ. മുസ്‌ലിം സമൂഹത്തിന്‍റെ കേവല ആവശ്യങ്ങൾ പോലും അനാവശ്യ വിവാദങ്ങളുണ്ടാക്കി മുസ്‌ലിം സമുദായത്തിനുനേരെയുള്ള വംശീയപ്രചാരണത്തിന് ഉപയോഗിക്കുകയാണ് സംഘ്, ലിബറൽ-മതേതര പക്ഷത്ത് നിൽക്കുന്നവരെന്നും അദ്ദേഹം വിമര്‍ശിച്ചു.

വിദ്യാർഥിനികൾ പ്രിൻസിപ്പലിനുനൽകിയ കത്ത് ചോർന്നതിൽ ദുരൂഹതയുണ്ട്. മതം അനുഷ്ഠിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിൽപെട്ടതാണ്. ഹിന്ദുത്വം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയും മുസ്‌ലിംകളുടെ എല്ലാ തരത്തിലുമുള്ള അവകാശങ്ങൾ ലംഘിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് മതേതരമെന്ന് പറയുന്ന കേരളീയ പൊതുമണ്ഡലവും നിരന്തരം തുടർന്നുവരുന്ന മുസ്‌ലിം വിരുദ്ധതയുടെ തുടർച്ചയാണ് ഈ വിവാദത്തിലും കാണാൻ സാധിക്കുന്നത്. ലിബറൽ-മതേതര ആശയങ്ങളുടെ പേരുപറഞ്ഞ് മുസ്‌ലിം വിരുദ്ധമായ പ്രചാരണം നടത്താനാണ് ഇടതുപക്ഷമടക്കമുള്ളവരും ശ്രമിക്കുന്നത്. മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളോട് സർക്കാർ തുടരുന്ന നിസ്സംഗ സമീപനമാണ് ഇത്തരം വംശീയ പ്രചാരണങ്ങൾക്ക് ആക്കംകൂട്ടുന്നത്. കത്ത് ചോരാനുണ്ടായ സാഹചര്യം അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്നും മുഹമ്മദ് സഈദ് ആവശ്യപ്പെട്ടു.

Summary: SIO calls for countering anti-Muslim sectarian-liberal-secular racism on surgical hood issue

TAGS :

Next Story