ഹമാസ് ഭീകര സംഘടനയാണോയെന്ന് പ്രഖ്യാപിക്കേണ്ടത് ഇന്ത്യയാണെന്ന് സീതാറാം യെച്ചൂരി
ഹമാസിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നതല്ല ഇപ്പോഴത്തെ പ്രശ്‌നമെന്നും സിതാറാം യെച്ചൂരി പറഞ്ഞു
ഡൽഹി: ഹമാസിനെ തള്ളാതെയും കൊള്ളാതെയും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹമാസ് ഭീകര സംഘടനയാണോ എന്ന് പ്രഖ്യാപിക്കേണ്ടത് കേന്ദ്രസർക്കാരാണ്. ഹമാസിനെ ഗസ്സയിലെ ജനങ്ങൾ തെരെഞ്ഞെടുത്തതാണ്. ഹമാസിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നതല്ല ഇപ്പോഴത്തെ പ്രശ്‌നം ഗസ്സയിൽ നടക്കുന്ന വംശഹത്യ അവസാനിപ്പിക്കുകയാണ് ഇപ്പോൾ ചർച്ച ചെയ്യേണ്ടതെന്നും യെച്ചൂരി പറഞ്ഞു.
ശശി തരൂരിന്റെ ഹമാസിനെ ഭീകരസംഘടനയാക്കിയുള്ള ശശി തരൂരിന്റെ പ്രതികരണത്തോടുള്ള സി.പി.എം നിലപാട് ചോദിച്ച മാധ്യമ പ്രവർത്തകരോട് കേരളത്തിൽ തരൂർ സംസാരിച്ചതിനെപ്പറ്റി തന്നോട് ചോദിക്കുന്നത് എന്തിനാണെന്ന് യെച്ചൂരി തിരിച്ചു ചോദിച്ചു. ഇന്ത്യ ഇതുവരെ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ലെന്നും യെച്ചുരി കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16