Quantcast

ആലുവയിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വാടകയ്ക്ക് താമസിക്കാൻ എത്തിയ അസം സ്വദേശിക്കായി പൊലീസ് അന്വേഷണം തുടരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-07-29 02:39:01.0

Published:

28 July 2023 4:02 PM GMT

six year old girl kidnapped
X

എറണാകുളം: ആലുവയിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി. ആലുവ തായ്ക്കാട്ടുകരയിൽ വാടകയ്ക്ക് താമസിക്കുന്ന ബി​ഹാർ ​ സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ട് പോയത്. വാടകയ്ക്ക് താമസിക്കാൻ എത്തിയ അസം സ്വദേശിക്കായി പൊലീസ് അന്വേഷണം തുടരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു.

ഉച്ചയ്ക്ക് മൂന്നു മണിയോട് കൂടിയാണ് സംഭവം. കഴിഞ്ഞ ​ദിവസമാണ് ഇവർ താമസിക്കുന്ന വീടിന്റെ മുകളിലിൽ താമസിക്കാൻ ബി​ഹാർ ​ സ്വദേശി എത്തിയത്. ആലുവ ​ഗാരേജ് റോഡിന് സമീപത്തുളള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇയാൾ കെ.എസ്.ആർ.ടി.സി ബസിലേക്ക് കുട്ടിയെ കയറ്റുന്നത് കണ്ടു എന്ന് നാട്ടുകാർ അറിയിച്ചെന്നും പൊലീസ് പറയുന്നു.

TAGS :

Next Story