Quantcast

ജുമുഅ സമയത്തെ എച്ച്.എസ്.എസ്.ടി പി.എസ്.സി പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് സോളിഡാരിറ്റി പരാതി നൽകി

വിവിധ സന്ദർഭങ്ങളിൽ പി.എസ്.സി പരീക്ഷയുമായി ബന്ധപ്പെട്ട് ഈ വിഷയം സൂചിപ്പിച്ചിട്ടുണ്ടെങ്കിലും വീണ്ടും ആവർത്തിക്കപ്പെടുന്നത് നിരാശാജനകമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പരാതിയിൽ പറയുന്നു.

MediaOne Logo

Web Desk

  • Published:

    10 Jun 2023 3:18 PM GMT

HSST PSC exam on Friday changed
X

കോഴിക്കോട്: കേരള പി.എസ്.സി 2023 ജൂൺ 23 വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ച എച്ച്.എസ്.എസ്.ടി അറബിക് പരീക്ഷയുടെ സമയം മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് കേരള പി.എസ്.സി ചെയർമാൻ ഡോ.എം.ആർ ബൈജുവിന് പരാതി നൽകി.

പരാതിയുടെ പൂർണരൂപം:

കേരള പി.എസ്.സി 2023 ജൂൺ 23 വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ച എച്ച്.എസ്.എസ്.ടി അറബിക് പരീക്ഷയുടെ സമയം രാവിലെ 11.15 മുതൽ ഉച്ചക്ക് 1.45 വരെയാണ്. ഇത് ഇസ്‌ലാം മത വിശ്വാസികൾക്ക് വളരെ പ്രാധാന്യമേറിയ ജുമുഅ നമസ്‌കാരത്തിന്റെയും പ്രാർഥനയുടെയും സമയമാണ്. സവിശേഷമായി എച്.എസ്.എസ്.ടി അറബിക് പരീക്ഷ എഴുതുന്നതിൽ വലിയൊരു വിഭാഗം വിശ്വാസികൾ ഉണ്ടായിരിക്കെ ഈ സമയം അവർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്ന ഒന്നാണ്. വ്യത്യസ്ത സന്ദർഭങ്ങളിൽ പി.എസ്.സി പരീക്ഷയുമായി ബന്ധപ്പെട്ട് ഈ വിഷയം സൂചിപ്പിച്ചിട്ടുണ്ടെങ്കിലും വീണ്ടും ആവർത്തിക്കപ്പെടുന്നത് നിരാശാജനകമാണ്. വെള്ളിയാഴ്ച ദിവസത്തെ ജുമുഅ സമയം കൂടി പരിഗണിച്ചു പി.എസ്.സി പരീക്ഷയുടെ സമയം നിശ്ചയിക്കണമെന്നും 23/06/2023 ന് നടക്കുന്ന എച്ച്.എസ്.എസ്.ടി അറബിക് പരീക്ഷയുടെ സമയം വിശ്വാസികളുടെ ആവശ്യത്ത കൂടി പരിഗണിച്ച് അടിയന്തരമായി പുനഃക്രമീകരണം നടത്തണമെന്നും ആവശ്യപ്പെടുന്നു.

TAGS :

Next Story