കഫിയ ധരിച്ചെത്തി പ്രതിനിധികൾ; സിപിഎം പാർട്ടി കോൺഗ്രസിൽ ഫലസ്തീന് ഐക്യദാർഢ്യം
ഫലസ്തീൻ ജനതയ്ക്ക് പിന്തുണ അറിയിച്ച് പ്രതിനിധികൾ മുദ്രാവാക്യം വിളിച്ചു.

മധുര:സിപിഎം പാർട്ടി കോൺഗ്രസിൽ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം.പ്രതിനിധികൾ കഫിയ അണിഞ്ഞാണ് സമ്മേളനത്തിൽ എത്തിയത്.ഫലസ്തീൻ ജനതയ്ക്ക് പിന്തുണ അറിയിച്ച് പ്രതിനിധികൾ മുദ്രാവാക്യം വിളിച്ചു.ഡൗൺ ഡൗൺ സയണിസം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് പാർട്ടി കോൺഗ്രസിൽ ഫലസ്തീൻ ജനതക്കുള്ള ഐക്യദാർഢ്യം പങ്കുവെച്ചത്.
അതേസമയം,കേരള സർക്കാരിനെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാരിനെതിരെ സിപിഎം പാർട്ടി കോൺഗ്രസിൽ ഇന്ന് പ്രമേയം അവതരിപ്പിക്കും.കേരള സർക്കാരിന്റെ നേട്ടങ്ങൾ രാജ്യവ്യാപകമായി ഉയർത്തിക്കാട്ടിയാണ് പ്രചാരണം.സംസ്ഥാന സർക്കാറിന് വേണ്ടി പ്രതിരോധം തീർക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.
Next Story
Adjust Story Font
16

