തിരുവനന്തപുരത്ത് 84-കാരിയായ അമ്മയെ പീഡിപ്പിച്ച മകന്‍ അറസ്റ്റില്‍
ചെറുമകളുടെ പരാതിയിലാണ് 46 കാരന്‍ അറസ്റ്റിലായത്

തിരുവനന്തപുരം: മദ്യലഹരിയിൽ 84 - കാരിയായ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റിൽ. തിരുവനന്തപുരം വർക്കല പള്ളിക്കലിലാണ് സംഭവം. സംഭവത്തില്‍ നാൽപത്തിയാറുകാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
അമ്മയുടെ ചെറുമകളാണ് പള്ളിക്കൽ പൊലീസിൽ പരാതി നൽകിയത്. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം.മകളും ചെറുമകളും സമീപത്തെ വീട്ടിലേക്ക് പോയ സമയത്താണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളാണ് മകനെ മുറിക്കുള്ളിൽ പൂട്ടിയിട്ടത്. പീഡനത്തിനിരയായ വയോധിക അസുഖബാധിതയായി കിടപ്പിലാണ്. പീഡനത്തിന് ശേഷം ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
Next Story
Adjust Story Font
16