Quantcast

ഭരണപക്ഷത്തെ അമ്പരപ്പിച്ച് സ്പീക്കര്‍ എ.എന്‍.ഷംസീർ

ഇക്കഴിഞ്ഞ നിയമസഭാ സമ്മേളന കാലയളവിൽ സ്പീക്കർ എ.എൻ ഷംസീർ സ്വീകരിച്ച നിലപാട് ചർച്ചയായിരിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    13 July 2024 5:08 AM

Published:

13 July 2024 1:02 AM

an shamseer_niyamasabha
X

തിരുവനന്തപുരം: ഭരണപക്ഷത്തെ അമ്പരപ്പിക്കുന്ന നീക്കങ്ങള്‍ നിയമസഭ സമ്മേളനത്തിന് ശേഷവും തുടർന്ന് സ്പീക്കര്‍ എ.എന്‍.ഷംസീർ. വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ ഉമ്മൻചാണ്ടിയെ പരാമർശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗം നടത്തിയപ്പോൾ ,പദ്ധതിക്ക് വേണ്ടി ഉമ്മൻചാണ്ടി നടത്തിയ ഇടപെടലുകൾ പ്രശംസിച്ചാണ് ​സാമൂഹ്യമാധ്യമത്തിൽ സ്പീക്കർ പോസ്റ്റിട്ടത്.

നിയമസഭയിൽ മന്ത്രിമാർക്കെതിരെ അടക്കം കടുത്ത നിലപാട് സ്വീകരിക്കുന്ന സ്പീക്കറെയും ഇക്കഴിഞ്ഞ സഭാ സമ്മേളന കാലയളവിൽ കാണാൻ കഴിഞ്ഞു. വിഴിഞ്ഞം തുറമുഖത്തെത്തിയ മദർഷിപ്പിന്‍റെ ട്രയൽ റൺ വേദിയിൽ വിഴിഞ്ഞത്തിന്റെ മുഴുവൻ ചരിത്രവും പറഞ്ഞ മുഖ്യമന്ത്രി പദ്ധതിക്ക് കരാർ ഒപ്പിട്ട മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല

എന്നാൽ ഉദ്ഘാടന സമയത്ത് മുഖ്യമന്ത്രിക്കൊപ്പം വേദിയിൽ ഉണ്ടായിരുന്ന സ്പീക്കർ പിന്നീട് ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് കുറിച്ചു. ഉമ്മൻചാണ്ടിയെ ഓർക്കാതെ ചരിത്ര നിമിഷം പൂർത്തിയാകില്ല എന്നായിരുന്നു സ്പീക്കർ എ.എൻ ഷംസീർ ഫെയ്സ്ബുക്കിൽ കുറിച്ചത്.

ഇതോടെയാണ് ഇക്കഴിഞ്ഞ സഭാ സമ്മേളന കാലയളവിലെ സ്പീക്കറുടെ ഇടപെടലുകൾ ചർച്ചയായിരിക്കുന്നത്. സഭാ സമ്മേളന കാലയളവിൽ പ്രതിപക്ഷത്തിനോട് സ്വീകരിക്കുന്ന സമീപനം അല്ല സ്പീക്കർ ഭരണപക്ഷത്തോട് സ്വീകരിച്ചതെന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്.സ്പീക്കർ നിഷ്പക്ഷൻ ആയിരിക്കണം എന്ന രീതി പിന്തുടരുന്നു എന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട ചില അടുത്ത കേന്ദ്രങ്ങൾ പറയുന്നത്.

TAGS :

Next Story