Quantcast

ഹൈദരലി തങ്ങളുടെ നിര്യാണം മതനിരപേക്ഷ രാഷ്ട്രീയത്തിന് വലിയ നഷ്ടം: സ്പീക്കര്‍

കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ഹൈദരലി തങ്ങളെന്ന് എം ബി രാജേഷ്

MediaOne Logo

Web Desk

  • Updated:

    2022-03-06 08:17:20.0

Published:

6 March 2022 8:09 AM GMT

ഹൈദരലി തങ്ങളുടെ നിര്യാണം മതനിരപേക്ഷ രാഷ്ട്രീയത്തിന് വലിയ നഷ്ടം: സ്പീക്കര്‍
X

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സ്പീക്കര്‍ എം ബി രാജേഷ്. കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു അദ്ദേഹം. മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രീയത്തിന് അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും എം ബി രാജേഷ് കുറിച്ചു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 74 വയസായിരുന്നു. 2009 മുതൽ 13 വർഷമായി മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷനാണ്. 18 വർഷം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു.

പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി തങ്ങള്‍. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. കൊയിലാണ്ടിയിലെ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളുടെ മകള്‍ സയ്യിദത്ത് ശരീഫ ഫാത്വിമ സുഹ്‌റയാണ് ഭാര്യ. സയ്യദ് നഈമലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സയ്യിദത്ത് സാജിദ, സയ്യിദത്ത് വാജിദ എന്നിവരാണ് മക്കള്‍.

TAGS :

Next Story