Quantcast

പരിവർത്തനം നടത്തിയ വനഭൂമി കണ്ടെത്താൻ പ്രത്യേക സമിതി

തരം മാറ്റപ്പെട്ട ഭൂമിയുടെ രേഖകൾ പൊതുജനങ്ങൾക്കും അധികാരികൾക്കും സമർപ്പിക്കാം

MediaOne Logo

Web Desk

  • Published:

    30 May 2024 1:18 AM GMT

kerala forest
X

തിരുവനന്തപുരം: പരിവർത്തനം നടത്തിയ വനഭൂമി കണ്ടെത്താൻ സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചു. വനഭൂമിയുടെ പരിധിയിലായിരുന്ന കുടിയേറ്റ ഭൂമിയടക്കം കണ്ടെത്തി തരം മാറ്റുന്ന നടപടി ഇതോടെ ആരംഭിക്കും. കേന്ദ്ര വന സംരക്ഷണ നിയമ ഭേദഗതിയിലെ നിർദേശപ്രകാരമാണ് സമിതിയുടെ രൂപീകരണം.

ഫോറസ്റ്റ് മാനേജ്മെന്റ് വിഭാഗം പ്രിൻസിപ്പൽ ചീഫ് ഫോറെസ്റ്റ് കൺസർവേറ്ററുടെ അധ്യക്ഷതയിലാണ് സമിതി രൂപീകരിച്ചത്. വനേതര അവശ്യങ്ങൾക്കായി പരിവർത്തനം ചെയ്ത ഭൂമി വനമല്ലന്ന് ഔദ്യോഗികമായി കണ്ടെത്തലാണ് സമിതിയുടെ ചുമതല.

ഇതിനായി വിദഗ്ത സമിതിയെ നിയമിക്കണമെന്ന് 2023ലെ വന നിയമ ഭേദഗതിയിൽ നിർദ്ദേശിച്ചിരുന്നു. മലയോര മേഖലയിൽ കുടിയേറ്റ ഭൂമി പതിച്ചു നൽകുന്നതിൽ സമിതിയുടെ റിപ്പോർട് നിർണ്ണായകമാകും.

തരം മാറ്റപ്പെട്ട ഭൂമിയുടെ രേഖകൾ പൊതുജനങ്ങൾക്കും അധികാരികൾക്കും സമിതിക്ക് മുന്നിൽ സമർപ്പിക്കാം. ലാൻഡ് റവന്യൂ കമ്മീഷണർ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സർവേ ആൻ ഡ് ലാൻഡ് റെക്കാഡ്സ് ഡയറക്ടർ, നിയമവകുപ്പ് ജോയിൻ്റ് സെക്രട്ടറി അടക്കം ആറ് അംഗങ്ങളാണ് സമിതിയിലുള്ളത്.

സെപ്റ്റംബർ 30 വരെയാണ് സമിതിയുടെ കാലാവധി. ഒക്ടോബർ 24ന് ഉള്ളിൽ കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് നിർദേശം.

TAGS :

Next Story