Quantcast

സിപിഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്‌സിറ്റികളിൽനിന്ന് പ്രത്യേക പരിശീലനം നേടിയ ആളുകൾ എത്തുന്നു: ഇ.പി ജയരാജൻ

പോസ്റ്റ് മോഡേൺ എന്ന പേരിൽ പരിശീലനം കൊടുത്താണ് ആളുകളെ അയക്കുന്നതെന്നും ജയരാജൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    1 Dec 2024 4:43 AM GMT

Specially trained people from American universities are coming to destroy CPM: EP Jayarajan
X

കണ്ണൂർ: സിപിഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്‌സിറ്റികളിൽനിന്ന് പ്രത്യേക പരിശീലനം നേടിയ ആളുകൾ എത്തുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. പോസ്റ്റ് മോഡേൺ എന്ന പേരിൽ പരിശീലനം കൊടുത്താണ് ആളുകളെ അയക്കുന്നത്. നേതൃത്വത്തിനെ ആക്രമണം നടത്തി പാർട്ടിയെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. ഇത് തിരിച്ചറിയാൻ സഖാക്കൾക്ക് കഴിയുന്നില്ലെന്നും ജയരാജൻ പറഞ്ഞു. കണ്ണപുരത്ത് പാപ്പിനിശ്ശേരി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതേ രീതിയിലുള്ള ആക്രമണം നടത്തിയാണ് ലോകത്തെ പല കമ്മ്യൂണിസ്റ്റ് പാർട്ടികളെയും തകർത്തത്. മാധ്യമങ്ങളെ പണംകൊടുത്ത് ആസൂത്രിതമായി ഉപയോഗിക്കുകയാണ്. ഇതിന് പ്രതിരോധിക്കാൻ പാർട്ടി പ്രവർത്തകർ ഉണർന്നു പ്രവർത്തിക്കണം. പാർട്ടിക്കകത്ത് വിമർശനങ്ങളുണ്ടാകാം. പക്ഷേ, തെറ്റുകൾ ചൂണ്ടിക്കാണിക്കൽ എന്ന പേരിൽ വാർത്തകളുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. സഖാക്കൾ തമ്മിൽ മാനസിക ഐക്യവും പൊരുത്തവും ഉണ്ടായാൽ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാവൂ എന്നും ജയരാജൻ പറഞ്ഞു.

TAGS :

Next Story