Quantcast

ശ്രീനിവാസൻ കൊലപാതകം: രണ്ട് പേർ കസ്റ്റഡിയിൽ, ഫോൺരേഖകളും പരിശോധിക്കുന്നു

രാഷ്ട്രീയ കൊലപാതകങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഇരു കേസുകളിലും കസ്റ്റഡിയിലുള്ളവരുടെ ഫോൺ രേഖകൾ വിശദമായി പരിശോധിക്കുന്നുണ്ട്.

MediaOne Logo

Web Desk

  • Updated:

    2022-04-18 06:41:00.0

Published:

18 April 2022 3:53 AM GMT

ശ്രീനിവാസൻ കൊലപാതകം: രണ്ട് പേർ കസ്റ്റഡിയിൽ, ഫോൺരേഖകളും പരിശോധിക്കുന്നു
X

പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ശ്രീനിവാസന്റെ കൊലപാതക കേസില്‍ പ്രതികൾ എന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരു കേസുകളിലും കസ്റ്റഡിയിലുള്ളവരുടെ ഫോൺ രേഖകൾ വിശദമായി പരിശോധിക്കുന്നുണ്ട്. അതേസമയം മന്ത്രി കെ കൃഷ്ണൺകുട്ടിയുടെ അധ്യക്ഷതയില്‍ സർവകകഷി സമാധാന യോഗം ഇന്ന് വൈകിട്ട് ചേരും.

ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് ഇന്നലെ തന്നെ തിരിച്ചറിഞ്ഞതായി സൂചനയുണ്ടായിരുന്നു. പാലക്കാട് നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് കൊല നടത്തിയതെന്നായിരുന്നു സൂചന. സുബൈർ വധത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊന്നതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. കൊലപാതകം,ഗൂഢാലോചന, അന്യായമായി സംഘംചേരൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്.

അതേസമയം പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്‍ സുബൈറിന്റെ കൊലപാതകത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ആസൂത്രിത കൊലപാതകങ്ങളുടെ പിന്നിൽ പ്രവർത്തിച്ചവരിലേക് അടക്കമാണ് അന്വേഷണമെന്ന് പോലീസ് പറഞ്ഞു.

TAGS :

Next Story