Quantcast

'മുസ്‍ലിംകൾക്കെതിരെ പറയുന്നത് കേന്ദ്രസർക്കാരിനെ പ്രീതിപ്പെടുത്താന്‍'; വെള്ളാപ്പള്ളിക്കെതിരെ ശ്രീ നാരായണ മാനവധർമ്മം ട്രസ്റ്റ്

എസ്.എന്‍.ഡി.പി പ്രസ്ഥാനത്തിന്റെ നിലപാടല്ല വെള്ളാപ്പള്ളി പറയുന്നതെന്ന് ജി. മോഹൻ ഗോപാൽ മീഡിയവണിനോട്

MediaOne Logo

Web Desk

  • Updated:

    20 Jun 2024 9:13 AM

Published:

20 Jun 2024 9:01 AM

case against vellappally nadesan ,latest malayalam news,keralanews,വെള്ളാപ്പള്ളി നടേശന്‍,എസ്.എന്‍.,ഡി.പി
X

തിരുവനന്തപുരം: വെള്ളാപ്പളളി നടേശന്റേത് സംഘപരിവാറിന്റെ വാദം ആവർത്തിക്കലെന്ന് ശ്രീ നാരായണ മാനവധർമ്മം ട്രസ്റ്റ്. എസ്.എന്‍.ഡി.പി പ്രസ്ഥാനത്തിന്‍റെ കാഴ്ചപ്പാടായി ഇതിനെ കാണേണ്ടേന്നും ട്രസ്റ്റ് ചെയർപേഴ്സൺ പ്രൊഫ. ജി. മോഹൻ ഗോപാൽ മീഡിയവണിനോട് പറഞ്ഞു.

കേന്ദ്ര സർക്കാരിനെ പ്രീതിപ്പെടുത്താനാണ് വെള്ളാപ്പള്ളി മുസ്‍ലിംകൾക്കെതിരെ പറയുന്നത്. മുസ്‍ലിം പ്രീണനം നടക്കുന്നു എന്ന് വെള്ളാപ്പള്ളി പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ഗുരുനിന്ദയാണ് വെള്ളാപ്പള്ളി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.


TAGS :

Next Story