Quantcast

എസ്എസ്എൽസി എ പ്ലസ് വിമർശനം; ശബ്ദരേഖാ വിവാദത്തിൽ പ്രാഥമിക റിപ്പോർട്ട്

ചോദ്യപേപ്പർ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ അധ്യാപകരോട് പറഞ്ഞ കാര്യങ്ങൾ ആരോ ചോർത്തി നൽകിയതാണെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി

MediaOne Logo

Web Desk

  • Updated:

    2023-12-07 07:49:36.0

Published:

7 Dec 2023 5:51 AM GMT

SSLC mark controversy; Public education director submitted report
X

തിരുവനന്തപുരം: എസ്എസ്എൽസി എ പ്ലസ് വിമർശനത്തിൽ വിദ്യാഭ്യാസമന്ത്രിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രാഥമിക റിപ്പോർട്ട് നൽകി. ചോദ്യപേപ്പർ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ അധ്യാപകരോട് പറഞ്ഞ കാര്യങ്ങൾ ആരോ ചോർത്തി നൽകിയതാണെന്നും തീരുമാനങ്ങൾ എന്ന നിലയ്ക്ക് അല്ല സംസാരിച്ചതെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

വിവാദം ഉടലെടുത്ത ദിവസം തന്നെ വിദ്യാഭ്യാസമന്ത്രി ഡയറക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ടിലാണ് ഇപ്പോൾ മറുപടി.അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്തവർ എ പ്ലസ് നേടുന്നുവെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ വിവാദ പ്രസ്താവന.എ പ്ലസ് ഗ്രേഡും എ ഗ്രേഡും ഒക്കെ നിസ്സാരമാണോയെന്നും എസ്.ഷാനവാസ് ചോദിച്ചിരുന്നു.കഴിഞ്ഞ മാസം ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന അധ്യാപകർക്കായി വിളിച്ച യോഗത്തിലാണ് പരാമർശം.

"കേരളത്തിൽ നിലവിൽ 69,000 ത്തിലധികം വിദ്യാർഥികൾ എ പ്ലസ് നേടുമ്പോൾ ഭൂരിഭാഗം വിദ്യാർഥികൾക്കും സ്വന്തം പേരും രജിസ്റ്റർ നമ്പറും കൂട്ടിവായിക്കാൻ അറിയാത്ത, അക്ഷരങ്ങൾ കൂട്ടിവായിക്കാനറിയാത്തവരാണ്. 50 ശതമാനം വരെയുള്ള മാർക്കുകൾ ഔദ്യാര്യമായി നൽകാം.ജയിക്കുന്നവർ ജയിച്ചക്കട്ടെ. അതിന് ആർക്കും എതിർപ്പില്ല. ബാക്കിയുള്ളത് പഠിച്ച് തന്നെ നേടിയെടുക്കണം". ശബ്ദരേഖയിൽ വിദ്യാഭ്യാസ ഡയറക്ടർ പറയുന്നു. പരീക്ഷകൾ പരീക്ഷകളായി നടത്തണമെന്നും ഇനി മുതൽ നിലവിലുണ്ടായിരുന്ന രീതി ഒഴിവാക്കണമെന്നും ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന അധ്യാപകരോട് പറഞ്ഞിരുന്നു.

ഈ ശബ്ദരേഖ പുറത്തുവന്നത് വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടം ഉയർത്തിക്കാട്ടുന്ന സർക്കാരിന് വലിയ ക്ഷീണമായി. വിഷയം അന്വേഷിക്കാൻ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐഎഎസിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്..

TAGS :

Next Story