Quantcast

'അമ്മ' പിളർപ്പിലേക്ക്; ട്രേഡ് യൂണിയൻ രൂപീകരിക്കാൻ 20 അംഗങ്ങൾ ഫെഫ്കയെ സമീപിച്ചു

അമ്മയിലെ അംഗങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിച്ച് എത്തിയാൽ പരിഗണിക്കാമെന്ന് ഫെഫ്ക

MediaOne Logo

Web Desk

  • Updated:

    12 Sep 2024 8:24 AM

Published:

12 Sep 2024 8:14 AM

അമ്മ പിളർപ്പിലേക്ക്; ട്രേഡ് യൂണിയൻ രൂപീകരിക്കാൻ 20 അംഗങ്ങൾ ഫെഫ്കയെ സമീപിച്ചു
X

കൊച്ചി: താരസംഘടനയായ 'അമ്മ' പിളർപ്പിലേക്ക്. നിലവിൽ അമ്മയിലെ അംഗങ്ങളായ 20 അഭിനേതാക്കൾ ഇതുമായി ബന്ധപ്പെട്ട് ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു.

അഭിനേതാക്കളുടെ ട്രേഡ് യൂണിയൻ ഉണ്ടാക്കാനാണ് നീക്കമെന്നാണ് വിവരം. അമ്മയിലെ അംഗങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിച്ച് എത്തിയാൽ പരിഗണിക്കാമെന്ന് ഫെഫ്ക അറിയിച്ചു.

‘ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ ചിലര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നടീ നടന്മാര്‍ എന്നെ വന്ന് കാണുകയും ചെയ്തിട്ടുണ്ട്. അവര്‍ക്ക് ഇപ്പോഴുള്ള സംഘടനയുടെ സ്വരൂപം നിലനിര്‍ത്തി കൊണ്ട് തന്നെ മറ്റൊരു ട്രേഡ് യൂണിയനുണ്ടാക്കുന്നതിനോടാണ് താത്പര്യം'- ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

അമ്മയില്‍ ഈയിടെയായിരുന്നു കൂട്ടരാജി നടന്നത്. പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ രാജിവെക്കുകയും എക്സിക്യൂട്ടീവ് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമ രംഗത്തെ ലൈംഗികാതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍ ആളുകള്‍ രംഗത്ത് വന്നതോടെയാണ് അമ്മയിലെ കൂട്ടരാജി.

അതേസമയം ലൈംഗികാരോപണ കേസിൽ കുറ്റാരോപിതരെ സംരക്ഷിക്കുന്ന നടപടിയാണ് അമ്മ നേതൃത്വം കൈക്കൊണ്ടതെന്ന വിമർ‌ശനവും ഉയർന്നിരുന്നു.

More to Watch


TAGS :

Next Story