സിനിമ ചിത്രീകരണം കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ തയ്യാറാക്കിയ ശേഷം; നിര്‍ദേശവുമായി സംഘടനകള്‍
ചിത്രീകരണം തുടങ്ങിയ സിനിമകൾ നിർത്തിവെക്കണമെന്നാണ് സിനിമ സംഘടനകളുടെ നിര്‍ദേശം.
സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയെങ്കിലും സംസ്ഥാനത്ത് സിനിമ ചിത്രീകരണം വൈകിയേക്കും. ചിത്രീകരണം തുടങ്ങിയ സിനിമകൾ നിർത്തിവെക്കണമെന്നാണ് സംഘടനകളുടെ നിര്‍ദേശം. നിർമാതാക്കളുടെ സംഘടനയും ഫെഫ്കയുമാണ് നിർദേശം നൽകിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചിത്രീകരണം നടത്താനുള്ള മാർഗനിർദേശം തയ്യാറാക്കുന്നത് വരെ ഷൂട്ടിംഗ് നിർത്തിവെക്കും.
അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ സിനിമ ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയിൽ നിന്ന് കേരളത്തിലേക്ക് മാറ്റാനും തീരുമാനമായി. ജിത്തു ജോസഫിന്‍റെ പുതിയ സിനിമയുടെ ഷൂട്ടിംഗും കേരളത്തിലായിരിക്കും. അയൽ സംസ്ഥാനങ്ങളിലേക്ക് ചീത്രീകരണം മാറ്റാൻ തീരുമാനിച്ച മറ്റ് അഞ്ചു സിനിമകളുടെ ഷൂട്ടിംഗും വരും ദിവസങ്ങളിൽ കേരളത്തിൽ തുടങ്ങാനാണ് ആലോചന.
ഷൂട്ടിംഗിന് സർക്കാർ അനുമതി നൽകാത്തതിനെ തുടർന്നാണ് മലയാള സിനിമകളുടെ ചിത്രീകരണം കേരളത്തിൽ നിന്നും അയൽസംസ്ഥാനങ്ങളിലേക്ക് മാറ്റാന്‍ സിനിമ സംഘടനകൾ തീരുമാനിച്ചത്. എന്നാല്‍ കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് എ, ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ സിനിമാഷൂട്ടിങ് അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രീകരണം കേരളത്തിലേക്ക് മാറ്റാന്‍ തീരുമാനമായത്.
Adjust Story Font
16