യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് പത്ത് വർഷം കഠിന തടവ്
പുത്തൻകുരിശ് മാങ്ങാട്ടൂരിലെ റബ്ബർ തോട്ടത്തിൽ വച്ചാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്.
കൊച്ചി: എറണാകുളത്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് പത്ത് വർഷം കഠിന തടവ്. പുത്തൻകുരിശ് സ്വദേശിയെ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
2017 ജൂലൈയിലായിരുന്നു സംഭവം. പുത്തൻകുരിശ് മാങ്ങാട്ടൂരിലെ റബ്ബർ തോട്ടത്തിൽ വച്ചാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്. ശേഷം ഒളിവിൽ പോവുകയും നാല് മാസത്തിന് ശേഷം പിടിയിലാവുകയുമായിരുന്നു.
പിന്നീട് പുത്തൻകുരിശ് എസ്.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് എറണാകുളം അഡീഷനൽ ജില്ലാ ജഡ്ജിയായ അനിൽ കെ. ഭാസ്‌കർ ശിക്ഷ വിധിച്ചത്. കഴിഞ്ഞദിവസം ഇയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടത്തിയിരുന്നു.
Next Story
Adjust Story Font
16