കളമശ്ശേരിയിൽ തെരുവുനായ ആക്രമണം; എട്ടുപേർക്ക് കടിയേറ്റു
പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജ് അടക്കം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
കൊച്ചി: കളമശ്ശേരിയിൽ തെരുവുനായ ആക്രമണം. സംഭവത്തിൽ എട്ടുപേർക്ക് കടിയേറ്റു. ചങ്ങമ്പുഴ നഗർ, ഉണിച്ചിറ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.
പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജ് അടക്കം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഏഴുപേർക്ക് ഒരു നായയിൽനിന്നാണു കടിയേറ്റതെന്നാണു വിവരം.
Next Story
Adjust Story Font
16