കൊട്ടാരക്കരയിൽ പഞ്ചായത്തംഗത്തെ തെരുവുനായ കടിച്ചു
പരിക്കേറ്റ ശ്രീജിത്ത് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കൊല്ലം കൊട്ടാരക്കരയിൽ പഞ്ചായത്തംഗത്തെ തെരുവുനായ കടിച്ചു. ഉമ്മന്നൂർ പഞ്ചായത്തിലെ നെല്ലിക്കുന്നം വാർഡ് മെമ്പറായ ആർ. ശ്രീജിത്തിനാണ് കടിയേറ്റത്.
ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. പരിക്കേറ്റ ശ്രീജിത്ത് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇദ്ദേഹത്തെ നിരീക്ഷണത്തിലാക്കി.
ഇന്നലെ കൊല്ലത്ത് രണ്ട് സ്ത്രീകളെ നായ കടിച്ചിരുന്നു. ഈ നായ ഇന്ന് ചത്തു. നായയ്ക്ക് പേ വിഷബാധയുണ്ടോയെന്ന് സംശയമുണ്ട്. മറ്റു തെരുവുനായകളേയും ഈ നായ കടിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
സംസ്ഥാനത്താകെ തെരുവുനായ ആക്രമണം തുടരുകയാണ്. കോഴിക്കോട് നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. കോഴിക്കോട് അരക്കിണറിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്നു പേരെയും നാദാപുരം വിലങ്ങാട് ആറാം ക്ലാസ് വിദ്യാര്‍ഥിയേയുമാണ് തെരുവുനായ കടിച്ചത്.
അരക്കിണറിൽ നൂറാസ്, വൈഗ, സാജുദ്ദീൻ എന്നിവർക്കാണ് കടിയേറ്റത്. വിലങ്ങാട് മലയങ്ങാട് സ്വദേശി അങ്ങാടിപ്പറമ്പില്‍ ജയന്റെ മകന്‍ ജയസൂര്യനാണ് കടിയേറ്റത്.
Adjust Story Font
16