Quantcast

കോട്ടയം പെരുന്നയിൽ തെരുവുനായയെ കൊന്ന് കെട്ടി തൂക്കി

ഇലക്ട്രിക് പോസ്റ്റിൽ കൊന്ന് കെട്ടിത്തൂക്കിയ നിലയിലാണ് നായയെ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    13 Sep 2022 12:38 PM

Published:

13 Sep 2022 11:44 AM

കോട്ടയം പെരുന്നയിൽ തെരുവുനായയെ കൊന്ന് കെട്ടി തൂക്കി
X

കോട്ടയം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നതിനിടെ കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. പെരുന്നയിലാണ് സംഭവം. ആരാണ് കൊന്നതെന്ന് വ്യക്തമായിട്ടില്ല.

ഇലക്ട്രിക് പോസ്റ്റിൽ കൊന്ന് കെട്ടിത്തൂക്കിയ നിലയിലാണ് നായയെ കണ്ടെത്തിയത്. ഇതിന് താഴെയായി വാഴയിലയിൽ പൂവും വെച്ചിട്ടുണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

പ്രദേശത്ത് കഴിഞ്ഞ ദിവസം വീട്ടമ്മയെ തെരുവുനായ കടിക്കാൻ ഓടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം. അതേസമയം കൊച്ചി ഏലൂരിൽ അഞ്ച് തെരുവുനായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. വിഷം കൊടുത്ത് കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

TAGS :

Next Story