കൊല്ലത്ത് തെരുവ് നായ ആക്രമണം; മൂന്ന് വയസുകാരിക്ക് പരിക്ക്
ഇന്ന് രാവിലെ ഒന്‍പത് മണിക്കായിരുന്നു സംഭവം
കൊല്ലം: കൊല്ലം നെടുമ്പനയിൽ മൂന്ന് വയസുകാരിയെതെരുവ് നായ അക്രമിച്ചു. കുട്ടിയുടെ കാലിലും, നെഞ്ചിലും കടിയേറ്റു. മുത്തച്ചനൊപ്പം നടന്ന് പോകുമ്പോഴായിരുന്നു തെരുവ് നായ അക്രമിച്ചത്. കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഒന്‍പത് മണിക്കായിരുന്നു സംഭവം. നെടുമ്പന മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന പരാതി പലതവണയായി നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ മൂന്ന് വയസുകാരിയെ തെരുവ് നായ അക്രമിച്ചത്. തെരുവ് നായ കുട്ടിയുടെ മേൽ ചാടിവീഴുകയും തുടർന്ന് കുട്ടി നിലത്തു വീഴുകയും ചെയ്തു. വീഴ്ചയിൽ കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു. തുടർന്ന് കുട്ടിയുടെ മുത്തച്ചനും നാട്ടുകാരും ചേർന്ന് തെരുവ് നായയെ ഓടിക്കുകയുമായിരുന്നു.
Next Story
Adjust Story Font
16